13 July, 2017 09:34:47 PM


കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം

കോട്ടയം: കുടുംബശ്രീ ഗുണഭോക്താക്കള്‍ക്ക് സൂക്ഷ്മ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് വ്യത്യസ്ത മേഖലയില്‍ വൈദഗ്ദ്ധ്യ പരിശീലനം നല്‍കുന്നതിന് താത്പര്യമുളള സ്ഥാപനങ്ങള്‍/സംഘടനകള്‍, കുടുംബശ്രീ യൂണിറ്റുകള്‍, ദേശീയ നഗര ഉപജീവന മിഷന്‍,  ദീന്‍ ദയാല്‍ ഉപാധ്യായ, ഗ്രാമീണ കൗശല്യ യോജന എന്നീ പദ്ധതികളില്‍ വൈദഗ്ദ്ധ്യ പരിശീലനത്തിനായി കുടുംബശ്രീ തിരഞ്ഞെടുത്തിട്ടുള്ള സ്ഥാപനങ്ങള്‍/ സംഘടനകള്‍ എന്നിവ അപേക്ഷ സമര്‍പ്പിക്കണമെന്ന്  കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. നിശ്ചിത ഫോമിലുളള അപേക്ഷ ജൂലൈ 31 ന് വൈകിട്ട് 5 നകം കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ക്ക് നല്‍കണം. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K