06 August, 2017 08:54:16 PM


മൂഴിക്കുളങ്ങര ക്ഷേത്രത്തില്‍ ആദ്ധ്യാത്മ രാമായണ സത്രം; രാമലീല തിങ്കളാഴ്ച




ഏറ്റുമാനൂര്‍: മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ആദ്ധ്യാത്മ രാമായണ സത്രം തിങ്കളാഴ്ച ആരംഭിക്കും. ആഗസ്ത് 16ന് സമാപിക്കും. കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള രാമലീലയോടെയാണ് സത്രത്തിന് തുടക്കം കുറിക്കുക. സ്വാമി വിജയ ബോധാനന്ദ തീര്‍ത്ഥപാദര്‍ യജ്ഞാചാര്യനായിരിക്കും. തിങ്കളാഴ്ച വൈകിട്ട് 6.30ന് വി,നാരായണന്‍ നമ്പൂതിരിപ്പാടിന്‍റെ അദ്ധ്യക്ഷതയില്‍ സത്രസമാരംഭസഭയില്‍ ശ്യാമളന്‍ നമ്പൂതിരിപ്പാട് ഭദ്രദീപം തെളിക്കും.

ഡോ.കെ.അരവിന്ദാക്ഷന്‍ മുഖ്യപ്രഭാഷണം നടത്തും. വിവിധ ദിവസങ്ങളിലായി അഷ്ടദ്രവ്യഗണപതിഹോമം, ഗായത്രി ഹോമം, നവഗ്രഹപൂജ, മഹാമൃത്യുഞ്ജയഹോമം, ഗുരുവന്ദനം (യതിപൂജ), കൗസല്യവന്ദനം (മാതൃപൂജ), അഭീഷ്ടകാര്യസിദ്ധി, ഹനുമത് പൂജ, സര്‍വ്വൈശ്വര്യപൂജ, ശ്രീരാമപട്ടാഭിഷേക പൂജ, കലശാഭിഷേകം, അന്നദാനം തുടങ്ങിയ പൂജകള്‍ നടക്കും. സമാപന ദിവസമായ ആഗസ്ത് 16ന് പ്രൊഫ. ഗുരുവായൂര്‍ കേശവന്‍ നമ്പൂതിരി സമര്‍പ്പണ പ്രഭാഷണം നടത്തും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K