19 August, 2017 12:25:59 AM


കൈത്തറി മേഖലയില്‍ സ്വയം തൊഴില്‍ പദ്ധതി

കോട്ടയം: കൈത്തറി മേഖലയില്‍ നവസംരംഭകരെ കണ്ടെത്തുന്നതിനും തൊഴില്‍രഹിതരായ അഭ്യസ്തവിദ്യര്‍ക്ക് തൊഴില്‍ നല്‍കുന്നതിനുമായി സ്വയം തൊഴില്‍ പദ്ധതി നടപ്പിലാക്കി വരുന്നു. അപേക്ഷകര്‍ എസ്.എസ്.എല്‍.സി പഠിച്ചവരും കൈത്തറി മേഖലയില്‍ പരിചയമുളളവരും ആയിരിക്കണം. 10 വര്‍ഷത്തെ പ്രവൃത്തി പരിചയമുളളവര്‍ക്കും ഹാന്റ്‌ലൂം ആന്റ് ടെക്‌സൈറ്റല്‍സ് ടെക്‌നോളജിയില്‍ ഡിപ്ലോമ നേടിയവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. സ്ഥിര മൂലധന നിക്ഷേപത്തിന്റെ 40 ശതമാനം പരമാവധി നാലു ലക്ഷം രൂപ വരേയും പ്രവര്‍ത്തന മൂലധനത്തിന്റെ 30 ശതമാനം പരമാവധി 1.50 ലക്ഷം വരേയും ധനസഹായം ലഭിക്കും. വിശദ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനും ജില്ലാ വ്യവസായ കേന്ദ്രത്തിലോ താലൂക്ക് വ്യവസായ ആഫീസുകളുമായോ  ബന്ധപ്പെടണം. അപേക്ഷകള്‍ സെപ്റ്റംബര്‍ 30നകം സമര്‍പ്പിക്കണം. ഫോണ്‍: 0481 2570182, 9447964437 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K