Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ച് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

24 September, 2017 08:47:51 AM


ആയുര്‍വേദത്തിന്റെ ശക്തി തേടി കടൽ കടന്ന് ഹങ്കറി സ്വദേശികള്‍



തൊടുപുഴ: ആയുര്‍വേദത്തിന്റെ ശക്തി തേടി കടൽ കടന്ന് ഹങ്കറി സ്വദേശികള്‍. ഇമ്രേ മാര്‍ക്കോസും ഭാര്യ മോണിക്കയുമാണ് തങ്ങളുടെ മൂന്ന് വയസുകാരനായ മകന്‍ വിക്ടോറിയായുടെ ചികിത്സക്കായി തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയിരിക്കുന്നത്. ജന്മനാ വൈകല്യം ബാധിച്ച ഈ കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് കുട്ടിയുടെ മാതാപിതാക്കള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു.


ഹങ്കറി സ്വദേശികളായ ഇമ്രേ മാര്‍ക്കോസും ഭാര്യ മോണിക്കയുമാണ് തങ്ങളുടെ മകന്‍ വിക്കിയെന്നു വിളിക്കുന്ന വിക്ടോറിയയുടെ ചികിത്സക്കായി തൊടുപുഴ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തിയത്. ഇവരുടെ വിക്കി, വിവി എന്നി ഇരട്ടക്കുട്ടികളില്‍ വിക്കിക്ക് ജനന സമയത്ത്  ശ്വാസകോശത്തിനും തലച്ചോറിനും തകരാറ് സംഭവിച്ചിരുന്നു. തുടര്‍ന്നു നടന്ന ചികിത്സയില്‍ ഇതു മാറി. പിന്നീട്കുട്ടിയുടെ തലച്ചോറിന്റെ വളര്‍ച്ചാ കുറവ് മൂലം സംസാരശേഷി നഷ്ടപ്പെടുകയും കൈയും കാലും അനങ്ങാതാവുകയും ചെയ്തു. തമിഴ്‌നാട് സ്വദേശിയായ ഒരു ക്രിസ്ത്യന്‍ പുരോഹിതന്റെ നിര്‍ദ്ദേശിച്ചതനുസരിച്ചാണ് ഇവര്‍ തൊടുപുഴ ആയുര്‍വേദ ആശുപത്രിയിലെ ഡോ കെ ആര്‍.സുരേഷിന്റെ അടുത്ത് ചികിത്സക്കായി എത്തുന്നത്. ഇതിപ്പോള്‍ അവരുടെ മൂന്നാമത്തെ സന്ദര്‍ശനമാണ്. കുട്ടിയുടെ ആരോഗ്യ സ്ഥിതിയില്‍ നല്ല പുരോഗതിയുണ്ടെന്ന് ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്നു.



കുട്ടിക്ക് രണ്ടു വയസ് ഉള്ളപ്പോളാണ് ഇവരിവിടെ ചികിത്സക്കായി എത്തുന്നത്. ചികിത്സക്കു ശേഷം മടങ്ങി. ആറു മാസം കഴിഞ്ഞ് വീണ്ടും ചികിത്സക്കായി എത്തി. ഇത്തവണ എത്തിയപ്പോള്‍ നല്ല പുരോഗതിയാണ് കുട്ടിയുടെ ആരോഗ്യസ്ഥിതിയില്‍ സംഭവിച്ചിരിക്കുന്നത്. കുട്ടിയിപ്പോള്‍ ചിരിക്കാനും വിളി കേള്‍ക്കാനും സംസാരിക്കാനും തുടങ്ങിയിട്ടുണ്ട്.


ഇമ്രേ മാര്‍ക്കോസ് ഹങ്കറിയില്‍ ട്രക്ക് ഡ്രൈവറാണ് മോണിക്ക വീട്ടമ്മയും. വിക്കിയെ കൂടാതെ ഇവര്‍ക്ക് മൂന്ന് മക്കള്‍ കൂടി ഉണ്ട്. തിരുമ്മ്, കിഴി, ശിരോധാര തുടങ്ങിയ ചികിത്സാ രീതികളാണ് ഡോ സുരേഷിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നത്



Share this News Now:
  • Google+
Like(s): 245