Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

28 September, 2017 06:10:59 PM


വന്ധ്യതാ ചികിത്സയില്‍ പുതിയ കാല്‍വെയ്പുമായി അമൃതാ ഫെര്‍ട്ടിലിറ്റി സെന്‍റര്‍




കൊച്ചി: കുട്ടികളില്ലാത്ത ദമ്പതിമാര്‍ക്കായി അമൃതാ ഫെര്‍ട്ടിലിറ്റി സെന്‍റര്‍ എറണാകുളം തേവരയില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്രത്യുത്പാദന ചികിത്സ ആവശ്യമുള്ള ദമ്പതികള്‍ക്കായി വളരെ നിലവാരമുള്ള അത്യാധുനിക സൗകര്യങ്ങളുമായാണ് അമ‍ൃതാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന്‍റെ കീഴില്‍ എം.ജി.റോഡില്‍ പുതിയ ആശുപത്രി പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. വന്ധ്യതാ ചികിത്സാരംഗത്ത് വളരെ വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള ഡോ.ഫെസി ലൂയിസിന്‍റെ മേല്‍നോട്ടത്തിലാണ് അമൃതാ ഫെര്‍ട്ടിലിറ്റി സെന്‍ററിന്‍റെ പ്രവര്‍ത്തനം.

"വന്ധ്യത ഒരിക്കലും ഒരു വലിയ രോഗമല്ല. വന്‍ മെഡിക്കല്‍ സ്ഥാപനങ്ങളിലെ തിരക്കുകള്‍ക്കിടയില്‍ പല ദമ്പതികള്‍ക്കും വന്ധ്യതാചികിത്സയില്‍ ആവശ്യമായ പരിചരണം ലഭിക്കാതെ പോകുന്നുണ്ട്. എന്നാല്‍ എയിംസിന്‍റെ കീഴില്‍ ശാന്തവും സമാധാനപരവുമായ ഒരന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന  ഈ സെന്‍ററില്‍ ദമ്പതികള്‍ക്ക് ഏറ്റവും നല്ല ചികിത്സ ഉറപ്പാക്കുന്നു." കേരളാ ഫെഡറേഷന്‍ ഓഫ് ഒബ്സ്റ്റട്രിക്സ് ആന്‍റ് ഗൈനക്കോളജി (കെ.എഫ്.ഓ.ജി)യുടെ സെക്രട്ടറി ജനറല്‍ കൂടിയായ ഡോ.ഫെസി ലൂയിസ് പറയുന്നു.

അമൃതാ ഫെര്‍ട്ടിലിറ്റി സെന്‍ററിന്‍റെ ഉദ്ഘാടനം ചലച്ചിത്രതാരം ശാന്തികൃഷ്ണ നിര്‍വ്വഹിച്ചു. കെ.ജെ.മാക്സി എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. മാതാ അമൃതാനന്ദമയി മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി അനുഗ്രഹപ്രഭാഷണം നടത്തി. അമ‍ൃതാ ഫെര്‍ട്ടിലിറ്റി സെന്‍റര്‍ കണ്‍സള്‍ട്ടന്‍റ് ഡോ.ഫെസി ലൂയിസ് ആമുഖപ്രഭാഷണം നടത്തി. അമ‍ൃതാ മെഡിക്കല്‍ ഡയറക്ടര്‍ ഡോ.പ്രേം നായര്‍, പ്രൊഫ.വിശാല്‍ മര്‍വ, ഡോ.എസ്.വിനയചന്ദ്രന്‍, ഡോ.എം.നാരായണന്‍, ഡോ.കെ.രാധാമണി, ഡോ.ഗ്രേസി തോമസ്, ഡോ.ജയശ്രീ നായര്‍, ഡോ.ജ്യോതി പിള്ള എന്നിവര്‍ പ്രസംഗിച്ചു.  



Share this News Now:
  • Google+
Like(s): 547