17 October, 2017 12:16:01 AM


അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍

തിരുവനന്തപുരം: ഹയര്‍സെക്കന്ററി ഡിപ്പാര്‍ട്ട്‌മെന്റല്‍ അധ്യാപകരുടെ ഭേദഗതി ചെയ്ത താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റില്‍ (2011-2015) ഉള്‍പ്പെട്ട അധ്യാപകരുടെ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് പുതുക്കിയ തീയതി പ്രസിദ്ധീകരിച്ചു. ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍/ഹയര്‍സെക്കന്ററി സ്‌കൂള്‍ അധ്യാപകര്‍ (ജൂനിയര്‍) തസ്തികകളിലേക്ക് തസ്തികമാറ്റ നിയമനം ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടുള്ള എച്ച്.എസ്.എ/എല്‍.പി.എസ്.എ/യു.പി.എസ്.എ അധ്യാപകരുടെ ഭേദഗതിവരുത്തി പ്രസിദ്ധീകരിച്ച താത്ക്കാലിക സീനിയോറിറ്റി ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുള്ള അധ്യാപകര്‍ ഒക്ടോബര്‍ 26, 27 തീയതികളില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന് ഹാജരാവണം. നേരത്തെ നവംബര്‍ 26, 27 തീയതികളിലാണ് വെരിഫിക്കേഷന്‍ നിശ്ചയിച്ചിരുന്നത്. സര്‍ക്കുലര്‍ www.dhsekerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്. 



Share this News Now:
  • Google+
Like(s): 180