17 October, 2017 12:18:31 AM


ലോകായുക്തയില്‍ ഡെപ്യൂട്ടേഷന്‍ ഒഴിവ്

തിരുവനന്തപുരം: കേരള ലോകായുക്തയില്‍ കോര്‍ട്ട് ഓഫീസര്‍ (35700-75600), അസിസ്റ്റന്റ് (26500-56700), ഡേറ്റാഎന്‍ട്രി ഓപ്പറേറ്റര്‍ (22000-48000), കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്/സ്റ്റെനോ (20000-45800), ഡ്രൈവര്‍ (18000-41500), കോര്‍ട്ട് കീപ്പര്‍ (17000-37500), ഓഫീസ് അറ്റന്‍ഡന്റ് (16500-35700) എന്നീ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമിക്കുന്നതിന് സര്‍ക്കാര്‍ സര്‍വീസില്‍ സമാന തസ്തികയില്‍ ജോലി ചെയ്യുന്നവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. കോര്‍ട്ട് ഓഫീസര്‍ തസ്തികയ്ക്ക് അപേക്ഷിക്കുന്നവര്‍ നിയമ ബിരുദധാരികളായിരിക്കണം. നിശ്ചിത ശമ്പള നിരക്കിലുള്ളവരുടെ അഭാവത്തില്‍ അതിന് താഴെയുള്ള ശമ്പള നിരക്കിലുള്ളവരെ പരിഗണിക്കും. നിരാക്ഷേപ സര്‍ട്ടിഫിക്കറ്റ്, ഫോറം 144 കെ.എസ്.ആര്‍ പാര്‍ട്ട് - 1, ബയോഡാറ്റാ സഹിതം മേലധികാരി മുഖേന അപേക്ഷകള്‍ നവംബര്‍ 16 ന് മുമ്പ് രജിസ്ട്രാര്‍, കേരള ലോകായുക്ത, നിയമസഭാ സമുച്ചയം, വികാസ്ഭവന്‍ പി.ഒ., തിരുവനന്തപുരം - 33 എന്ന വിലാസത്തില്‍ ലഭിക്കണം.



Share this News Now:
  • Google+
Like(s): 126