18 October, 2017 10:05:22 PM


വാട്ടര്‍ കളര്‍ മത്സരവും ഉപന്യാസരചനാ മത്സരവും 21ന്

കോട്ടയം: കേന്ദ്ര- സംസ്ഥാന വിനോദ സഞ്ചാര വകുപ്പുകളുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'പര്യടന്‍ പര്‍വ്വ്'  എന്ന വിനോദ സഞ്ചാരാഘോഷത്തിന്റെ ഭാഗമായി  കോട്ടയം ഡി.റ്റി.പി.സിയുടെ നേതൃത്വത്തില്‍ 13 നും 15 ഇടയില്‍ പ്രായമുള്ള വിദ്യര്‍ത്ഥികള്‍ക്കായി വാട്ടര്‍ കളര്‍ മത്സരവും 16 മുതല്‍ 17 വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്കായി ഉപന്യാസരചനാ മത്സരവും സംഘടിപ്പിക്കുന്നു.

കോട്ടയം കോടിമത വാട്ടര്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ഒക്‌ടോബര്‍ 21 രാവിലെ 10 ന് സംഘടിപ്പിക്കുന്ന മത്സരത്തില്‍ 'ഇന്നത്തെ ടൂറിസം' എന്ന വിഷയത്തില്‍ വാട്ടര്‍ കളര്‍ പെയിന്റിംഗും  'കേരളത്തിന്റെ വിനോദ സഞ്ചാര വികസന സാധ്യതകളും വെല്ലുവിളികളും' എന്ന വിഷയത്തില്‍ ഉപന്യാസരചനാ മത്സരവും നടക്കും. വിജയികള്‍ക്ക് ഒന്നാം സമ്മാനം 5000 രൂപയും രണ്ടാം സമ്മാനം 2000 രൂപയും മൂന്നാം സമ്മാനം 1000 രൂപയും നല്‍കും. ഒക്‌ടോബര്‍ 20 വരെ പേര് രജിസ്റ്റര്‍ ചെയ്യാം. പെയിന്റിംഗിന് ആവശ്യമായ ചാര്‍ട്ട് പേപ്പര്‍ മാത്രം ഡി.റ്റി.പി.സിയില്‍ നിന്നും നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം ഡി.റ്റി.പി.സി സെക്രട്ടറിയുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍ നമ്പര്‍ 0481 2560479



Share this News Now:
  • Google+
Like(s): 98