04 February, 2016 05:06:32 PM


ഏഴ് നിര്‍ധന കുടുംബങ്ങള്‍ക്ക് വീട് നല്‍കി എന്‍.സി.സി. കേഡറ്റുകള്‍



ട്ടപ്പന : വീടില്ലാത്ത ഏഴ് പാവപ്പെട്ട കുടുംബങ്ങള്‍ക്ക് വീട് എന്ന സ്വപ്നം സാക്ഷാത്കരിച്ച് നല്‍കി എന്‍.സി.സി. കേഡറ്റുകള്‍ മാതൃകയായി. ഇരട്ടയാര്‍ സെന്‍റ് തോമസ് ഹയര്‍ സെക്കന്‍ററി സ്കൂളിലെ എന്‍.സി.സി. കേഡറ്റുകളാണ് കുടുംബങ്ങള്‍ക്ക് രക്ഷയായത്. 

സ്കൂളിലെ പാവപ്പെട്ട അഞ്ച് കുട്ടികള്‍ക്കും പരിസരത്തുള്ള രണ്ട് കുടുംബങ്ങള്‍ക്കുമാണ് വീട് വച്ച് നല്‍കിയത്. ഒരു വീടിന് ഒന്‍പതു ലക്ഷം ചെലവായി. ലൈറ്റ് ഇന്‍ ലൈഫ് എന്ന സംഘടനയുടെ സഹായവും സ്കൂളിലെ അധ്യാപകരും സ്വമേധയാ സ്വരുക്കൂട്ടിയ പണമാണ് വീട് നിര്‍മാണത്തിന് പ്രയോജനമായത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K