23 October, 2017 08:52:52 PM


പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിച്ചു

കോട്ടയം: കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് കേന്ദ്ര സര്‍ക്കാര്‍ ധനസഹായത്തോടെ നടപ്പിലാക്കുന്ന പി.എം.ഇ.ജി.പി  തൊഴില്‍ദായക പദ്ധതി പ്രകാരം പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ബാങ്കുകളുടെ ധനസഹായത്തോടെ ഗ്രാമപ്രദേശങ്ങളില്‍ ആരംഭിക്കുന്ന പുതിയ വ്യവസായ യൂണിറ്റുകള്‍ക്ക് പദ്ധതി ചിലവിന്റെ 35 ശതമാനം വരെ മാര്‍ജിന്‍ മണി ഗ്രാന്റ് അനുവദിക്കും. 25 ലക്ഷം രൂപ വരെ പദ്ധതി ചിലവുളള അപേക്ഷ വെബ് സൈറ്റ് മുഖേന സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് കോട്ടയം ചെല്ലിയൊഴുക്കം റോഡിലുളള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0481 2560586



Share this News Now:
  • Google+
Like(s): 141