24 October, 2017 06:06:08 PM


ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

കോട്ടയം: ഏറ്റുമാനൂര്‍ ഗവ. ഐ.ടി.ഐയില്‍ കാര്‍പെന്‍റര്‍, ഷീറ്റ് മെറ്റല്‍ വര്‍ക്കര്‍, വെല്‍ഡര്‍, ഓപ്പറേറ്റര്‍ അഡ്വാന്‍സ്ഡ് മെഷിന്‍ ടൂള്‍സ് എന്നീ ട്രേഡുകളിലെ ഓരോ ഒഴിവുകളിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിനുളള പരീക്ഷയും കൂടിക്കാഴ്ചയും ഒക്‌ടോബര്‍ 25 നടക്കും. മെക്കാനിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ, അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ എന്‍.ടി.സിയും മൂന്നു വര്‍ഷ പരിചയവുമാണ് യോഗ്യത. താത്പര്യമുളള വിദ്യാര്‍ത്ഥികള്‍ നിശ്ചിത ദിവസം രാവിലെ 10ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും സഹിതം  ഹാജരാകണം. ഫോണ്‍: 0481  2535562



Share this News Now:
  • Google+
Like(s): 119