25 October, 2017 08:59:27 PM


സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം: നിയമസഭാ സമിതി സിറ്റിംഗ് 30ന്

കോട്ടയം: സ്ത്രീകളുടെയും കുട്ടികളുടെയും  ക്ഷേമം സംബന്ധിച്ച നിയമസഭാ സമിതി ഒക്ടോബര്‍ 30 രാവിലെ 10.30ന് കോട്ടയം കളക്ടേറ്റ് കോണ്ഫറന്‍സ് ഹാളില്‍ അദ്ധ്യക്ഷ അയിഷാ പോറ്റി എം.എല്‍.എയുടെ നേതൃത്വത്തില്‍ സിറ്റിംഗ് നടത്തും. കോട്ടയം ജില്ലയില്‍ നിന്നും സമിതിയ്ക്ക് ലഭിച്ചിട്ടുള്ള പരാതികളി•േല്‍ ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥരില്‍ നിന്നും പരാതിക്കാരില്‍ നിന്നും തെളിവെടുപ്പ് നടത്തുന്നതും സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമവുമായി ബന്ധപ്പെട്ട് വിവിധ സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും പരാതികള്‍ സ്വീകരിക്കുന്നതും തുടര്‍ന്ന് തിരുവഞ്ചൂര്‍ ഗവ. ചില്‍ഡ്രന്‍സ് ഹോം, കല്ലറ അഗതി മന്ദിരം എന്നിവ സന്ദര്‍ശിക്കുന്നതുമാണ്. സമിതി മുന്‍പാകെ പരാതി സമര്‍പ്പിക്കുവാന്‍ താത്പര്യമുള്ളവര്‍ക്ക് പ്രസ്തുത യോഗത്തില്‍ ഹാജരായി സമിതി അദ്ധ്യക്ഷയെ സംബോധന ചെയ്തുകൊണ്ടുള്ള പരാതി രേഖാമൂലം സമര്‍പ്പിക്കാവുന്നതാണ്.



Share this News Now:
  • Google+
Like(s): 228