Breaking News
കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച ഭാഗിക അവധി... പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

25 October, 2017 09:02:26 PM


മീസില്‍സ് റൂബല്ല: കോട്ടയത്ത് 2.7 ലക്ഷം കുട്ടികള്‍ക്ക് കുത്തിവയ്പ് നല്‍കി




കോട്ടയം: ഒക്ടോബര്‍  മൂന്നിന് ആരംഭിച്ച മീസില്‍സ് റുബല്ല പ്രതിരോധ കുത്തിവയ്പില്‍ ജില്ലയില്‍ 2.7 ലക്ഷം കുട്ടികള്‍ സുരക്ഷിതരായി കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ജേക്കബ് വര്‍ഗീസ് അറിയിച്ചു. സര്‍ക്കാര്‍ എയ്ഡഡ് സ്വകാര്യ മേഖലകളിലെ എല്ലാ പ്രമുഖ സ്‌കൂളുകളിലും വളരെ മികച്ച പങ്കാളിത്തമാണ് ലഭിച്ചത്. ജില്ലയിലെ 4.06 ലക്ഷം കുട്ടികളെയും നവംബര്‍ മൂന്നിനകം കുത്തിവയ്പ് നല്‍കി സുരക്ഷിതരാക്കാനുള്ള തീവ്ര യജ്ഞത്തിലാണ് ജില്ലാ ഭരണകൂടം.

ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന ജില്ലയിലെ എല്ലാ സ്‌കൂളുകളിലും ഇതിനകം തന്നെ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. പള്ളം ബുക്കാന പബ്ലിക് സ്‌കൂള്‍ 100%, ഏറ്റുമാനൂര്‍ മേരി മൗണ്ട് 93%, ഏറ്റുമാനൂര്‍ എസ് എഫ് എസ് 90 %, ഏറ്റുമാനൂര്‍ പുന്നത്തറ ശ്രീ മഹാദേവ പബ്ലിക് സ്‌കൂള്‍ 94 %, നീണ്ടൂര്‍ എസ് കെ വി ഹൈസ്‌കൂള്‍ 96 %, ഓണംതുരുത്ത് മാര്‍ മാക്കില്‍  95%, പരിപ്പ് ഹൈസ്‌കൂള്‍ 96 %, ശാന്തഗിരി സെന്റ് ജോസഫ് മോഡല്‍ സ്‌കൂള്‍ 97 %, പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്.എസ്.എസ് 92 %, പാല ലൂര്‍ദ്ദ് പബ്ലിക് സ്‌കൂള്‍ 96% എന്നിവയാണ് കുത്തിവയ്പ്പ് ലഭിച്ച കുട്ടികളുടെ എണ്ണത്തില്‍ മുന്നില്‍.

സ്‌കൂളുകളില്‍ ക്യാമ്പ് നടന്ന ദിവസം കുത്തിവയ്പ്പ് എടുക്കാന്‍ കഴിയാത്ത, കുട്ടികള്‍ ബുധനാഴ്ച ആരോഗ്യ കേന്ദ്രങ്ങളിലോ തൊട്ടടുത്ത സ്ഥലങ്ങളിലോ നടക്കുന്ന ക്യാമ്പുകളിലോ നിന്ന് കുത്തിവയ്പ് എടുക്കണം. ഇനി യാതൊരു ആശങ്കക്കും സ്ഥാനമില്ലെന്നും വസൂരിക്കും പോളിയോക്കും ശേഷം രണ്ട് രോഗങ്ങളെ കൂടി നിര്‍മ്മാര്‍ജ്ജനം ചെയ്യാനുള്ള പരിപാടിയില്‍ എല്ലാ കട്ടികളും പങ്കെടുക്കണമെന്ന് ഡിഎംഒ അഭ്യര്‍ത്ഥിച്ചു.



Share this News Now:
  • Google+
Like(s): 194