06 November, 2017 11:00:13 PM


സ്വയം തൊഴില്‍ സംരംഭകര്‍ക്കുളള വായ്പാ പദ്ധതി

കോട്ടയം: ജില്ലാ വ്യവസായ കേന്ദ്രങ്ങള്‍ വഴി നടപ്പാക്കി വരുന്ന സ്വയം തൊഴില്‍ ദായക പദ്ധതി (പി.എം.ഇ.ജി.പി) പ്രകാരം അഭ്യസ്ത വിദ്യരായ തൊഴില്‍രഹിതരായവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഈ പദ്ധതി പ്രകാരം വ്യവസായ മേഖല, സേവന മേഖല എന്നിവയില്‍ സ്വയം തൊഴില്‍ സംരഭങ്ങള്‍ ആരംഭിക്കുന്നതിന് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും വായ്പ ലഭിക്കും. ഗ്രാമ പ്രദേശങ്ങളില്‍ പ്രോജക്ടിന്റെ പരമാവധി 35 ശതമാനവും നഗരപ്രദേശങ്ങളില്‍ പരമാവധി 25 ശതമാനവും മാര്‍ജിന്‍ മണി ഗ്രാന്റായി ലഭിക്കും. എസ്.സി/എസ്.ടി വിഭാഗത്തില്‍പ്പെട്ട സംരംഭകര്‍ക്ക് അപേക്ഷയല്‍ മുന്‍ഗണന നല്‍കും. വിശദ വിവരങ്ങള്‍ക്ക് താലൂക്ക് വ്യവസായ ഓഫീസുമായോ ജില്ലാ വ്യവസായ കേന്ദ്രമായിട്ടോ ബന്ധപ്പെടാം. ഫോണ്‍: 0481 2573259 



Share this News Now:
  • Google+
Like(s): 127