Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

09 November, 2017 10:18:04 PM


തെരഞ്ഞെടുപ്പ് കമ്മീഷന്‍ ക്വിസ് മത്സരം നടത്തുന്നു

കോട്ടയം: തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ദേശീയ തലത്തില്‍ ക്വിസ് മത്സരം നടത്തുന്നു. അഞ്ച് റൗണ്ടുകള്‍ നീളുന്ന മത്സരത്തിലെ പ്രാഥമിക ഘട്ടത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കായുളള ജില്ലാതല മത്സരമാണ് നടത്തുന്നത്. തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പു പ്രക്രിയകളും എന്ന വിഷയത്തെ അധികരിച്ചാണ് 9 മുതല്‍ 12 വരെ ക്ലാസിലുളള കുട്ടികള്‍ക്കായി മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്.

നവംബര്‍ 15ന് എംഡി സെമിനാരി സ്‌കൂളില്‍ വച്ചാണ് മത്സരം നടക്കുക. ജില്ലാതല മത്സരത്തില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് പ്രൈസും നല്‍കും. ഒരു ടീമില്‍ രണ്ട് പേര്‍ വീതം ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി 400ഓളം വിദ്യാര്‍ത്ഥികളാണ് ക്വിസ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ജില്ലാ മത്സരത്തില്‍ വിജയിക്കുന്നവര്‍ക്ക് പിന്നീട് സംസ്ഥാനതലത്തിലും അവിടെ നിന്ന് ദേശീയ തലത്തിലും മത്സരങ്ങളുണ്ട്. ജില്ലാതലത്തില്‍ വിജയികളാകുന്നവരെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലെ വിവിധ പ്രവര്‍ത്തനങ്ങളിലും പങ്കാളികളാക്കും. ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) വി. രാജാദാസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ഹയര്‍സെക്കന്ററി എജ്യുക്കേഷന്‍ ആര്‍.ഡി.ഡി ജെസ്സിക്കുട്ടി ജോസഫ്, ഡി ഇ ഒ ഷീലാകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.



Share this News Now:
  • Google+
Like(s): 202