09 November, 2017 10:23:46 PM


സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാം

കോട്ടയം: കേന്ദ്ര-സംസ്ഥാന  സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. ചികിത്സാവശ്യങ്ങള്‍ക്കായി റേഷന്‍കാര്‍ഡ് മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സീല്‍ ചെയ്ത് കിട്ടിയവര്‍ക്കാണ് അവസരം. രജിസ്റ്റര്‍ ചെയ്യേണ്ടവര്‍ റേഷന്‍ കാര്‍ഡ്, കുടുംബത്തിലെ എല്ലാവരുടെയും ആധാര്‍ കാര്‍ഡ് വിവരങ്ങള്‍ എന്നിവ സഹിതം അടുത്തുളള അക്ഷയ കേന്ദ്രങ്ങളിലോ കുടുംബശ്രീ ഉന്നതി കേന്ദ്രങ്ങളിലോ രജിസ്റ്റര്‍ ചെയ്യാം.

രജിസ്‌ട്രേഷന്‍ സേവനം സൗജന്യമാണ്.  മഞ്ഞ്, പിങ്ക്  റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. നീല, വെള്ള റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വിഭാഗങ്ങളില്‍പ്പെട്ടാല്‍ രജിസ്റ്റര്‍ ചെയ്യാം. അഗതി മന്ദിരങ്ങളില്‍ താമസിക്കുന്നവര്‍ക്കും ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം.



Share this News Now:
  • Google+
Like(s): 79