10 November, 2017 09:21:14 PM


മാന്നാനം ചാവറ തീര്‍ഥാടനകേന്ദ്രത്തില്‍ അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍




കോട്ടയം: മാന്നാനം വിശുദ്ധ ചാവറ തീര്‍ഥാടനകേന്ദ്രത്തില്‍ സീയോണ്‍ ധ്യാനകേന്ദ്രം ഡയറക്ടറും വചനപ്രേഘോഷകനുമായ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ നയിക്കുന്ന അഭിഷേകാഗ്നി കണ്‍വെന്‍ഷന്‍ ശനിയാഴ്ച തുടങ്ങും. വൈകുന്നേരം നാലിന് കോട്ടയം അതിരൂപതാ മെത്രാപോലീത്താ മാര്‍ മാത്യുമൂലേക്കാട്ട് ഉദ്ഘാടനം ചെയ്യും.വൈകുന്നേരം 3.30 മുതല്‍ രാത്രി 9.30 വരെയാണ് കണ്‍വെന്‍ഷന്‍. ധ്യാനദിവസങ്ങളില്‍ ജപമാല,ദിവ്യകാരുണ്യആരാധന എന്നിവയുണ്ട്.12ന് വൈകുന്നേരം നാലിന് സി.എം.ഐ. തിരുവനന്തപുരം സെന്റ് ജോസഫ് പ്രവിശ്യാധിപന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമത്തറ ദിവ്യബലിയര്‍പ്പിക്കും. 

13ന് ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രന്‍ മാര്‍ തോമസ് തറയില്‍ സന്ദേശം നല്‍കും. 14ന് വൈകുന്നേരം നാലിന് മാന്നാനം ആശ്രമാധിപന്‍ ഫാ.സ്‌കറിയാ എതിരേറ്റ് ദിവ്യബലിയര്‍പ്പിക്കും.കണ്‍വെന്‍ഷന്‍ ദിവസങ്ങളില്‍ വിവിധസ്ഥലങ്ങളിലേയക്ക് പ്രത്യേക ബസ്സ് സര്‍വ്വീസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാന്നാനം ആശ്രമാധിപന്‍ ഫാ.സ്‌കറിയാ എതിരേറ്റ്, കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ജെയിംസ് മുല്ലശ്ശേരി, ഫാ.തോമസ് ചൂളപ്പറമ്പില്‍, ഫാ. ആന്‍റണി കാഞ്ഞിരത്തിങ്കല്‍, അഡ്വ.റോയിസ് ചിറയില്‍, കെ.സി.ജോയി, ജയ്സണ്‍ ‍ഞൊങ്ങിണിയില്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.



Share this News Now:
  • Google+
Like(s): 289