14 November, 2017 10:45:51 PM


ജില്ലാതല കേരളോത്സവം 25, 26 തീയതികളില്‍, സംഘാടക സമിതി രൂപീകരിച്ചു

കോട്ടയം: ജില്ലാതല കേരളോത്സവത്തിന് നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് ആതിഥേയത്വം വഹിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സഖറിയാസ് കുതിരവേലി അറിയിച്ചു. നവംബര്‍ 25,26 തീയതികളിലാണ് കേരളോത്സവം സംഘടിപ്പിക്കുക. ജില്ലയിലെ 11 ബ്ലോക്കുകളില്‍ നിന്നും ആറു നഗരസഭകളില്‍ നിന്നുമായി 1000ലേറെ പേര്‍ വിവിധ മത്സരങ്ങളില്‍ പങ്കെടുക്കും. 

പരിപാടിയുടെ സുഗമമായ നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍ വൈസ്‌ചെയര്‍മാനുമായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. വിദ്യാഭ്യാസ ഉപഡയറക്ടര്‍ കലാമത്സരങ്ങളുടെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി കായിക മത്സരങ്ങളുടെയും ചുമതലയുള്ള കണ്‍വീനര്‍മാരാണ്. ജില്ലയിലെ എംപിമാര്‍, എംഎല്‍എമാര്‍, ജില്ലാ കളക്ടര്‍ എന്നിവരാണ് രക്ഷാധികാരികള്‍. കൂടാതെ ഫുഡ്, പബ്ലിസിറ്റി, പ്രോഗ്രാം, ഫിനാന്‍സ് തുടങ്ങിയ ഉപസമിതികളും രൂപീകരിച്ചു. മുന്നൊരുക്കങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് ചെയര്‍മാന്‍ നിര്‍ദ്ദേശിച്ചു. ഉപസമിതികള്‍ വിപുലീകരിക്കുന്നതിനും മത്സരങ്ങളുടെ നടത്തിപ്പു സംബന്ധിച്ച് ആലോചിക്കുന്നതിനും വനംബര്‍ 16 ഉച്ചകഴിഞ്ഞ് രണ്ടിന് ജില്ലാ പഞ്ചായത്തില്‍ യോഗം ചേരും.

സംഘാടകസമിതി രൂപീകരണ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു. നെടുങ്കുന്നും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എം. ഗോപകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാലഗോപാലന്‍ നായര്‍ പദ്ധതി വിശദീകരിച്ചു. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അന്നമ്മ ജോസഫ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ്അന്നമ്മ രാജു, ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി അദ്ധ്യക്ഷന്മാരായ സെബാസ്റ്റ്യന്‍ കുളത്തിങ്കല്‍, അഡ്വ. സണ്ണി പാമ്പാടി, ശശികല നായര്‍, കേരളോത്സവത്തിന്റെ ചുമതലയുള്ള ജില്ലാ പഞ്ചായത്തംഗം അജിത് മുതിരമല, ജില്ലാ പഞ്ചായത്തംഗങ്ങളായ ലിസമ്മ ബേബി, യുവജനക്ഷേമ ബോര്‍ഡ് അംഗം സന്തോഷ് കാല, വാഴൂര്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് റോസമ്മ തോമസ്, എ.ഇ.ഒ. റസീന, കങ്ങഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. പ്രദീപ്, നെടുങ്കുന്നം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാജമ്മ രവീന്ദ്രന്‍, ബ്ലോക്ക് -ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രാജേഷ് കേടാച്ചിറ, എം.ജെ. ജോണ്‍, കുസുമം ജോര്‍ജ്, ജോയ് മാങ്കുഴി, സുഷമാ ശിവദാസ്, ഗീത എസ് പിള്ള, കെ.എസ്. വിജയകുമാര്‍, എ.ആര്‍. സാഗര്‍, രവി സോമന്‍, ഫൈസല്‍ വടക്കേക്കര, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 




Share this News Now:
  • Google+
Like(s): 186