15 November, 2017 09:59:43 AM


മന്ത്രിസഭയിൽ നിന്ന് തൽക്കാലം മാറി നിൽക്കാമെന്ന് തോമസ് ചാണ്ടി



തിരുവനന്തപുരം: കായൽ കൈയേറ്റ വിഷയത്തിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നതിനിടെ തൽക്കാലം താൻ മന്ത്രിസഭയിൽ നിന്ന് മാറി നിൽക്കാമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി. മന്ത്രിസഭാ യോഗത്തിൽ മന്ത്രി ഇക്കാര്യം അറിയിച്ചെന്നാണ് വിവരം. തോമസ് ചാണ്ടി വിഷയത്തിൽ പാർട്ടി നിലപാട് വ്യക്തമാക്കുന്നതിനായി എൻസിപി മുഖ്യമന്ത്രിയോട് സാവകാശം തേടി. എൻസിപി ആക്ടിംഗ് പ്രസിഡന്‍റെ ടി.പി. പീതാംബരൻ മാസ്റ്റർ ഒരു മണിക്കൂറാണ് മുഖ്യമന്ത്രിയോട് സാവകാശം തേടിയത്. 


അതേസമയം, ഭൂമി കൈയേറ്റ ആരോപണം നേരിടുന്ന ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് അറിയില്ലെന്ന് മന്ത്രി എം.എം. മണി. സിപിഐ മന്ത്രിമാർ ഇന്നത്തെ മന്ത്രിസഭാ യോഗം ബഹിഷ്കരിച്ചതിന് കാരണം അവരോട് ചോദിക്കണമെന്നും മണി പ്രതികരിച്ചു. 



Share this News Now:
  • Google+
Like(s): 50