15 November, 2017 11:25:39 AM


നടി ആക്രമിക്കപ്പെട്ട കേസ്: നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു



കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യുന്നു. ആലുവ പൊലീസ് ക്ലബില്‍ നടനെ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്യല്‍. ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നടന്‍ ദിലീപ് ആഭ്യന്തര സെക്രട്ടറിക്ക് കത്തയച്ചിരുന്നു. വ്യാജ തെളിവുണ്ടാക്കി തന്നെ കേസില്‍ കുടുക്കിയെന്നാണ് ദിലീപ് കത്തില്‍ ആരോപിച്ചത്. ഡിജിപി ലോക്നാഥ് ബെഹ്റയും എഡിജിപി ബി.സന്ധ്യയും ഗൂഢാലോചന നടത്തിയെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.



Share this News Now:
  • Google+
Like(s): 88