22 November, 2017 10:36:47 AM


നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരെ കുറ്റപത്രം ഇന്ന്, മ‍ഞ്ജു പ്രധാന സാക്ഷി



കൊ​ച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നടൻ ദിലീപിനെ പ്രതിയാക്കിയുള്ള കുറ്റപത്രം അന്വേഷണ സംഘം ഉച്ചയോടെ സമർപ്പിക്കും. അങ്കമാലി ഒ​ന്നാം ക്ലാ​സ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിക്കുക. അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​യ പെ​രു​ന്പാ​വൂ​ർ സി​ഐ ബൈ​ജു പൗ​ലോ​സ് കുറ്റപത്രം ഉ​ച്ച​യ്ക്കു മു​ന്പു​ത​ന്നെ സ​മ​ർ​പ്പി​ക്കു​മെ​ന്നാ​ണു വി​വ​രം.

ദിലീപിനെതിരേ പ്രധാന സാക്ഷിയായി കുറ്റപത്രത്തിൽ പോലീസ് ഉൾപ്പെടുത്തിയിരിക്കുന്നത് മുൻ ഭാര്യ മഞ്ജു വാര്യരെയാണ്. കേസിൽ ദിലീപ് എട്ടാം പ്രതിയാണ്. 650 പേജുള്ള കുറ്റപത്രത്തിൽ നടിയെ ആക്രമിച്ച ക്വട്ടേഷൻ ദിലീപിന് വേണ്ടിയാണെന്ന് സ്ഥാപിക്കുന്നുണ്ട്. മു​ന്നൂ​റി​ലേ​റെ സാ​ക്ഷി മൊ​ഴി​ക​ളും നാ​നൂ​റി​ലേ​റെ രേ​ഖ​ക​ളും കു​റ്റ​പ​ത്ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ക്കും. ഇതിൽ 50 സാക്ഷികൾ സിനിമ മേഖലയിൽ നിന്നാണ്. വിപിൻലാൽ പോലീസുകാരൻ അനീഷ് എന്നിവരെ അന്വേഷണ സംഘം മാപ്പുസാക്ഷികളാക്കും.

ആ​കെ 11 പേ​രെ പ്ര​തി​ക​ളാ​ക്കി​യാ​ണു പോ​ലീ​സ് കു​റ്റ​പ​ത്രം ന​ല്കു​ന്ന​ത്. ആക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ പ​ൾ​സ​ർ സു​നി​യാ​ണ് ഒ​ന്നാം പ്ര​തി. ഗൂ​ഢാ​ലോ​ച​ന​യി​ൽ പ​ൾ​സ​ർ സു​നി​യും ദി​ലീ​പും മാ​ത്ര​മാ​ണു പ​ങ്കെ​ടു​ത്ത​തെ​ന്നും കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​താ​യാ​ണു വി​വ​രം. ന​ടി ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ സം​ഭ​വ​ത്തി​ൽ ആ​ദ്യ കു​റ്റ​പ​ത്രം നേ​ര​ത്തെ സ​മ​ർ​പ്പി​ച്ചി​രു​ന്നു. ഇ​പ്പോ​ൾ അ​നു​ബ​ന്ധ കു​റ്റ​പ​ത്ര​മാ​ണ് ന​ൽ​കു​ന്ന​ത്. കേസിലെ സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കാ​ൻ ദിലീപിന് വേണ്ടി മറ്റ് ചിലർ ശ്ര​മി​ച്ച കാ​ര്യം കു​റ്റ​പ​ത്ര​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്നാ​ണു സൂ​ച​ന.

ന​ടിയെ ആ​ക്ര​മി​ച്ച കേ​സി​ൽ ദി​ലീ​പി​നെ ഒ​ന്നാം പ്ര​തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ക്കാ​നാ​യി​രു​ന്നു ആ​ദ്യം തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും നി​യ​മോ​പ​ദേ​ശ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​തി​ൽ​നി​ന്നും അ​ന്വേ​ഷ​ണ സം​ഘം പി​ന്തി​രി​യു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ, ദി​ലീ​പി​ന്‍റെ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നാ​ണു സൂ​ച​ന. കേ​സി​ലെ സാ​ക്ഷി​ക​ളെ ദി​ലീ​പ് നേ​രി​ട്ടോ പ​രോ​ക്ഷ​മാ​യോ സ്വാ​ധീ​നി​ച്ചു മൊ​ഴി മാ​റ്റി​ക്കു​ന്ന​താ​യി ആ​രോ​പി​ച്ചാ​ണു പ്രോ​സി​ക്യൂ​ഷ​ൻ നീ​ക്കം. ദി​ലീ​പ് സാ​ക്ഷി​ക​ളെ സ്വാ​ധീ​നി​ക്കു​ന്നു​വെ​ന്ന ആ​രോ​പ​ണം ശ​രി​യാ​ണെ​ങ്കി​ൽ ജാ​മ്യം റ​ദ്ദാ​ക്കാ​ൻ കോ​ട​തി​യെ സ​മീ​പി​ക്കു​ക​യാ​ണു വേ​ണ്ട​തെ​ന്ന് ചൊവ്വാഴ്ച ഹൈ​ക്കോ​ട​തി പ​റ​ഞ്ഞി​രു​ന്നു.




Share this News Now:
  • Google+
Like(s): 422