27 November, 2017 06:11:06 PM
പ്രോജക്ട് അസോസിയേറ്റ്: വാക്ക് ഇൻ ഇന്റർവ്യു
കോട്ടയം: ജില്ലാ പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലാ പ്ലാനിംഗ് ഓഫീസില്‍ പ്രോജക്ട് അസോസിയേറ്റിനെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദവും മലയാളഭാഷയില്‍ പ്രാവീണ്യവും വികസന റിപ്പോര്‍ട്ടുകള്‍ വായിച്ച് എഡിറ്റ് ചെയ്യുന്നതിനുളള പ്രായോഗിക പരിജ്ഞാനവും ഉണ്ടായിരിക്കണം. തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പദ്ധതി രൂപീകരണം, നിര്‍വ്വഹണം, ഡോക്യൂമെന്റേഷന് എന്നിവയുമായി ബന്ധപ്പെട്ട് മുന്‍പരിചയമുളള 35-50 വയസ്സിനിടയില്‍ പ്രായമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് മുന്‍ഗണന. താത്പര്യമുളളവര്‍ നവംബര്‍ 29ന് രാവിലെ 11 ന് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം നേരിട്ട് ഹാജരാകണം.