Breaking News
കോട്ടയം വഴിയുള്ള പല ട്രയിനുകളും നാളെ മുതല്‍ ആലപ്പുഴ വഴി; ഒട്ടേറെ ട്രയിനുകള്‍ റദ്ദ് ചേയ്തു... പത്തനംതിട്ട ഇലവുങ്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ് 25 പേര്‍ക്ക് പരിക്ക്... പിറവം കേസില്‍ നിന്നും ഹൈക്കോടതി ജഡ്ജിമാര്‍ പിന്മാറി... രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായേക്കും... മിസോറാമില്‍ മിസോ നാഷണല്‍ ഫ്രണ്ട് അധികാരത്തിലേക്ക്... എൻ.എസ്. വിശ്വനാഥൻ റിസർവ് ബാങ്ക് താൽകാലിക ഗവർണറായി ചുമതലയേറ്റേക്കും... ഛത്തീസ്ഗഢിൽ കോൺഗ്രസ് അധികാരത്തിലേക്ക്... എസ്ബിഐ വായ്പ പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചു... സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ അക്രമം; ചൊവ്വാഴ്ച തിരുവനന്തപുരത്ത് ബിജെപി ഹര്‍‍ത്താല്‍...

04 December, 2017 05:50:38 PM


ആയിരത്തിന് മേല്‍ തൊഴില്‍ അവസരങ്ങള്‍; ജോബ് ഫെയര്‍ ഏറ്റുമാനൂര്‍ ഐടിഐയില്‍



കോട്ടയം:  സംസ്ഥാന സര്‍ക്കാരിന്‍റെ തൊഴില്‍ നൈപുണ്യവകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഏറ്റുമാനൂര്‍ ഗവ ഐടിഐയില്‍ ഡിസംബര്‍ 6, 7 തീയതികളില്‍ ജോബ് ഫെയര്‍ നടക്കും. സ്പെക്ട്രം - 2 എന്ന പേരില്‍ അറിയപ്പെടുന്ന ജില്ലാടിസ്ഥാനത്തില്‍ നടത്തപ്പെടുന്ന പരിപാടിയില്‍ ദേശീയതലത്തില്‍ മികവാര്‍ന്ന തോഴിലധിഷ്ഠിത കമ്പനികള്‍ പങ്കെടുക്കും. 23 ട്രേഡുകളില്‍ ഐടിഐ പഠനം പൂര്‍ത്തിയാക്കിയ ട്രയിനികള്‍ക്ക് വേണ്ടിയാണ് തൊഴില്‍മേള സംഘടിപ്പിക്കുന്നത്.

കര്‍ണ്ണാടക, തമിഴ്നാട്, കേരളം എന്നിവിടങ്ങളില്‍ നിന്നായി എണ്‍പത് കമ്പനികള്‍ ഇതുവരെ തൊഴില്‍മേളയില്‍ രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞു. തിങ്കളാഴ്ച വരെ 940 ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത് ഇനിയും ഉയരും. ഇതുവരെ 2306 തൊഴിലന്വേഷകര്‍ രജിസ്ററര്‍ ചെയ്തു. കോട്ടയം ജില്ലയിലെ അഞ്ച് ഗവ ഐടിഐകളിലേത് കൂടാതെ പട്ടികജാതിവകുപ്പിന്‍റെ കീഴിലുള്ള നാലും സ്വകാര്യമേഖലയിലുള്ള 24ഉം ഐടികളില്‍ നിന്നും പരിശീലനം കഴിഞ്ഞവരെ ഉദ്ദേശിച്ചാണ് ജോബ് ഫെയര്‍ സംഘടിപ്പിച്ചിരിക്കുന്നത്. എന്നാല്‍ മറ്റ് ജില്ലകളിലെ ഐടിഐകളില്‍നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയവര്‍ക്കും അവസരം ലഭിക്കും.

ഇക്കഴിഞ്ഞ അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ വിജയം കൈവരിച്ചവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് ലഭിക്കും മുമ്പ് തന്നെ തൊഴില്‍ ലഭിക്കുന്നതിനുള്ള അവസരം കൂടിയാണിത്. അടുത്ത വര്‍ഷം റിസള്‍ട്ട് വരും മുമ്പ് തന്നെ കാമ്പസ് സെലക്ഷനുള്ള നടപടികള്‍ ഉണ്ടാകുമെന്ന് ഏറ്റുമാനൂര്‍ ഐടിഐ പ്രിന്‍സിപ്പാള്‍ കെ.ബി.വിജയന്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 

ഡിസംബര്‍ 6ന് രാവിലെ 10ന് റബ്കോ ചെയര്‍മാന്‍ വി.എന്‍.വാസവന്‍ തൊഴില്‍മേള ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ 7ന് വൈകിട്ട് 3ന് നടക്കുന്ന സമ്മേളനത്തില്‍ അഡ്വ കെ സുരേഷ്കുറുപ്പ് എം.എല്‍.എ നിയമന ഉത്തരവുകള്‍ വിതരണം ചെയ്യും. വൈസ് പ്രിന്‍സിപ്പാള്‍ സി.ജി.സുധാകരന്‍, ട്രയിനിംഗ് ഇന്‍സ്പെക്ടര്‍ എം.എസ്.നഹാസ്, പള്ളിക്കത്തോട് ഐടിഐ പ്രിന്‍സിപ്പാള്‍ രജി പോള്‍, ചങ്ങനാശേരി ഐടിഐ പ്രിന്‍സിപ്പാള്‍ എം.ഷാജഹാന്‍ എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു. 



Share this News Now:
  • Google+
Like(s): 445