14 December, 2017 07:49:04 PM


ഏറ്റുമാനൂർ മാരിയമ്മൻ ക്ഷേത്രത്തിൽ ആഴിപ്രവേശനവും മഞ്ഞള്‍‌നീരാട്ടും 27ന്




ഏറ്റുമാനൂർ: ശ്രീമാരിയമ്മൻ ആദിപരാശക്തി ക്ഷേത്രത്തിൽ നടന്നുവരുന്ന 41 മഹോത്സവം ഡിസംബർ 27ന് മഞ്ഞൾ നീരാട്ടോടുകൂടി സമാപിക്കും. 17 ന് വൈകുന്നേരം 7 ന് കലാപരികളുടെ ഉദ്ഘാടനം ഗായിക ചേർത്തല ശ്രീലത നിർവഹിക്കും. തുടർന്നു ചേർത്തല ശ്രീലത അവതരിപ്പിക്കുന്ന ഭക്തിഗാനമാധുരി നടക്കും.18 ന് കുട്ടികളുടെ കലാപരിപാടികളായ കലാസന്ധ്യ, 19 ന് വയലാർ കൃഷ്ണൻകുട്ടിയും സംഘവും അവതരിപ്പിക്കുന്ന തുള്ളൽ ത്രയം, 20ന് ചങ്ങനാശ്ശേരി ഹരിരാഗ് നന്ദൻ അവതരിപ്പിക്കുന്ന സംഗീത സദസ്സ്, 21ന് വൈകുന്നേരം 7 ന് കലാഭവൻ ശശി കൃഷ്ണയുടെ കാരിക്കേച്ചർ ഷോ എന്നിവ നടക്കും. 

22 ന് വൈകുന്നേരം 7 ന് സാംസ്കാരിക സമ്മേളനം ശബരിമല മുൻ മേൽശാന്തി എസ്.ഇ.ശങ്കരൻ നമ്പൂതിരി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡഡന്‍റ് ഗണേഷ് ഏറ്റുമാനൂരിന്‍റെ അദ്ധ്യക്ഷതയിൽ ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.എസ്.ബിജു മുഖ്യ പ്രഭാഷണം നടത്തും, സമ്മേളനത്തിൽ കലാരംഗത്ത് മികവു തെളിയിച്ച പ്രതിഭകളെ ആദരിക്കും. 23 ന് വൈകുന്നേരം 7 ന് രേഷ്മ അജിത്തും സംഘവും അവതരിപ്പിക്കുന്ന ലാസ്യതാണ്ഡവം നൃത്താ വിഷ്ക്കാരം. 24 ന് രാവിലെ മഞ്ഞൾ നീരാട്ടിനുള്ള കവുങ്ങിൻ പൂക്കല, ക്ഷേത്ര അലങ്കാരത്തിനുള്ള കുലവാഴ, കരിക്കിൻ കുല എന്നിവയുടെ സമർപ്പണഘോഷയാത്ര വെച്ചൂർ തോട്ടാപ്പള്ളിയിൽ നിന്നാരംഭിച്ച് 6.30ന് ക്ഷേത്രത്തിലെത്തിച്ചേരും. വൈകുന്നേരം 8.30 ന് കീഴില്ലം ശങ്കരൻ കുട്ടി മാരാർ അവതരിപ്പിക്കുന്ന മുടിയേറ്റ്. 

25 ന് വൈകിട്ട് 7ന് തിരുവനന്തപുരം ഭരതക്ഷേത്ര അവതരിപ്പിക്കുന്ന ശ്രീ രുദ്രഹേ രംഭൻ ബാലെ നടക്കും. 26 ന് രാവിലെ 8.30 ന് മണ്ഡല പൊങ്കാലക്ക് ചോറ്റാനിക്കര കുഴിയറ സുബ്രഹ്മണ്യ ക്ഷേത്രത്തിലെ പൂജാരിണി അമ്മ ഭദ്രദീപം തെളിയിക്കും. തുടർന്ന് പ്രൊഫ. സരിതാ ശ്രീറാമിന്‍റെ ആദ്ധ്യാത്മിക പ്രഭാഷണം. രാത്രി 12 ന് കറുപ്പൻ ഊട്ടിനെ തുടർന്ന് ആഴിപൂജയും ആഴി പ്രവേശനവും  27 ന് രാവിലെ 8.30 മുതൽ മഞ്ഞൾ നീരാട്ടും നടക്കും. ഭാരവാഹികളായ ഗണേഷ് ഏറ്റുമാനൂർ, എം ആർ .ചന്ദ്രബാബു, പി.കെ.സുരേഷ് , രാജാമണി, ഉഷാ സുരേഷ് പി.എസ്.രവീന്ദ്രൻ എന്നിവർ പരിപാടികൾ വിശദീകരിച്ചു.



Share this News Now:
  • Google+
Like(s): 290