16 December, 2017 10:11:03 PM


സോപാനത്ത് കൊട്ടിക്കയറി മഞ്ഞപ്പട



ശബരിമല: പമ്പ മുതല്‍ വലിയ നടപ്പന്തല്‍വരെയും സോപാനത്തും ഭക്തിലഹരി കൊട്ടിക്കയറിയപ്പോള്‍ ഒരുനിമിഷം എല്ലാശ്രദ്ധയും മഞ്ഞപ്പടയിലേയ്‌ക്കെത്തി. തിരുവനന്തപുരം വട്ടിയൂര്‍ക്കാവില്‍ നിന്നുവന്ന എസ്.കെ.ബി. മഞ്ഞപ്പടയാണ് ചെമ്പടവട്ടം താളത്തില്‍ ചെണ്ടമേളം അവതരിപ്പിച്ച് അര്‍ച്ചന നടത്തിയത്. 24പേരുള്ള ചെറുപ്പക്കാരുടെ സംഘമാണ് മേളമൊരുക്കിയത്. പമ്പയില്‍ വന്നിറങ്ങിയത് മുതല്‍ സോപാനംവരെ വിവിധതാളത്തില്‍ കൊട്ടിക്കയറിയാണ് സംഘം അയ്യപ്പനെ ദര്‍ശിക്കാന്‍ എത്തിയത്. ആനന്ദിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളസംഘം ഇത് മൂന്നാംവര്‍ഷമാണ് തുടര്‍ച്ചയായി ചെണ്ടമേളംകൊണ്ട് ശബരീസന്നിധിയെ മുഖരിതമാക്കുന്നത്.



Share this News Now:
  • Google+
Like(s): 30