Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

16 December, 2017 10:16:49 PM


ഇരുമുടിക്കെട്ട് നൂറുശതമാനം പ്ലാസ്റ്റിക് രഹിതമാകണം: തന്ത്രി




ശബരിമല: ശബരിമലയില്‍ പ്ലാസ്റ്റിക് ഉപയോഗം കുറേനാള്‍ മുമ്പുവരെ ഏറെ അധികമായിരുന്നു. ഇപ്പോള്‍ അത് നിയന്ത്രിക്കാനുള്ള ശ്രമമാണ് എല്ലാഭാഗത്ത് നിന്നും നടക്കുന്നത്. പ്ലാസ്റ്റിക് പരമാവധി ഉപയോഗിക്കരുതെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ഭക്തജനങ്ങളോട് അഭ്യര്‍ഥിച്ചു. പ്രത്യേകിച്ച് ഇരുമുടിക്കെട്ടില്‍ നൂറുശതമാനവും പ്ലാസ്റ്റിക് ഒഴിവാക്കണം. പ്ലാസ്റ്റിക് ബോട്ടിലുകള്‍ അറിയാതെ ആണെങ്കിലും ശബരിമലയില്‍ കൊണ്ടുവന്നാല്‍ ഒരു കാരണവശാലും ഇവിടെ നിക്ഷേപിക്കാതെ തിരികെ കൊണ്ടുപോകണം. ഭഗവാനിലുള്ള ഭക്തി ദര്‍ശനത്തില്‍ മാത്രമല്ല മനസിന്റെ ഉള്ളില്‍ നിന്നുകൂടി അറിയണം. പരിപാവനമായ ശബരിമല ഏറ്റവും പരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.

മണ്ഡലപൂജ ഭക്തര്‍ക്ക് ദര്‍ശനപുണ്യം: തന്ത്രി കണ്ഠരര് മഹേഷ് മോഹനര് 

ശബരിമല: മണ്ഡലകാലം അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ ശബരിമല സന്നിധാനം ശരണം വിളികളാല്‍ നിറഞ്ഞു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അഭൂതപൂര്‍വമായ ഭക്തജനത്തിരക്കാണ് ശബരിമലയില്‍ അനുഭവപ്പെട്ടത്. വൃതാനുഷ്ഠാനങ്ങളോടെയുള്ള മണ്ഡലകാല ദര്‍ശനവും മണ്ഡലപൂജയും ഭക്ത മനസുകളില്‍ ദര്‍ശന സായൂജ്യം കൊണ്ടുവരുമെന്ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. എല്ലാവര്‍ക്കും അയ്യപ്പന്റെ അനുഗ്രഹാശിസുകള്‍ നേര്‍ന്നുകൊണ്ട് മണ്ഡലവിളക്കിന്റെ വിശേഷപൂജകള്‍ അദ്ദേഹം വിശദീകരിച്ചു. 22ന് ആറ•ുളയില്‍ നിന്ന് പുറപ്പെടുന്ന തങ്കഅങ്കി ഘോഷയാത്ര ശബരിമലയിലെത്തി സ്വീകരിച്ച് അങ്കി ചാര്‍ത്തിയുള്ള ദീപാരാധന 25ന് വൈകുന്നേരം നടക്കും. ഡിസംബര്‍ 26 ന് ഉച്ചപൂജയാണ് മണ്ഡലപൂജ. അന്ന് പതിവുപോലെ കലശാഭിഷേകവും കളഭാഭിഷേകവും ഉണ്ടായിരിക്കുമെന്ന് തന്ത്രി പറഞ്ഞു. 
(പി.ആര്‍. ശബരി 266)




Share this News Now:
  • Google+
Like(s): 58