16 December, 2017 10:22:14 PM


നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി മാവേലിക്കര സ്വദേശി പിടിയില്‍



ശബരിമല: മാളികപ്പുറത്തിന് സമീപം ഹാന്‍സ്, ബീഡി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തിരുന്ന ആളെ ദേവസ്വം വിജിലന്‍സ് വിഭാഗം പിടികൂടി. മാവേലിക്കര സ്വദേശി അനില്‍കുമാറിനെ(മണിക്കുട്ടന്‍-45) ആണ് പിടികൂടിയത്. നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ ഇയാളുടെ കൈവശം നിന്നും പിടിച്ചെടുത്തു. 20 ഹാന്‍സ് പായ്ക്കറ്റും, 20 പൂകയില ഉല്‍പ്പന്നങ്ങളുടെ മറ്റ് പായ്ക്കറ്റുകളും ഇയാളില്‍ നിന്ന് പിടിച്ചെടുത്തു.

വിജിലന്‍സ് എസ്.ഐ. കെ എല്‍ സജിമോന്റെ നേതൃത്വത്തിലുള്ള സംഘം വേഷംമാറി നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. എസ്.പി. പി ബിജോയ്ക്ക് ലഭിച്ച രഹസ്യ ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തില്‍ ദേവസ്വം സെക്യൂരിറ്റി ചീഫ് സുരേഷ്, അസിസ്റ്റന്റ് വിജിലന്‍സ് ഓഫീസര്‍ അഖില്‍, ഉണ്ണികൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.



Share this News Now:
  • Google+
Like(s): 286