Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

17 December, 2017 03:45:41 PM


ശബരിമലയിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു

ശബരിമല: സന്നിധാനം ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തില്‍ സന്നിധാനത്തിന്റെ വിവിധഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരസാധനങ്ങള്‍ പിടിച്ചെടുത്തു. കൂടാതെ സ്റ്റാളുകളില്‍ നടത്തിയ പരിശോധനയില്‍ അളവില്‍ കുറച്ച് വില്‍പ്പന നടത്തിയതിനും അമിതവില ഈടാക്കിയതിനും പിഴയീടാക്കി. ഉല്‍പ്പന്നങ്ങളില്‍ ആവശ്യമായ പ്രഖ്യാപനങ്ങള്‍ പൂര്‍ണമായി രേഖപ്പെടുത്താത്തിന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ഈ ഇനത്തില്‍ പിഴയായി 34,500 രൂപ ഈടാക്കി.


പഴകിയ ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നതായും അളവില്‍ കൃത്രിമം കാട്ടുന്നതായും പരാതി ലഭിച്ചതിനെ തുടര്‍ന്നായിരുന്നു പരിശോധന. വരും ദിവസങ്ങളില്‍ പരിശോധന ഊര്‍ജ്ജിതമാക്കുന്നതാണെന്ന് ഡ്യൂട്ടി മജിസ്‌ട്രേറ്റ് എം കെ രാമചന്ദ്രന്‍ അറിയിച്ചു. ജൂനിയര്‍ സൂപ്രണ്ട് പി ഷിബു, വില്ലേജ് ഓഫീസര്‍ കെ വി രാജേഷ്‌കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ കെ വി സുധീപ്, ഇന്‍സ്‌പെക്ടിങ് അസിസ്റ്റന്റ് വി ടി പ്രശാന്ത്കുമാര്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ കെ വിനോദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി ആര്‍ വിമല്‍കുമാര്‍ എന്നിവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി. 



Share this News Now:
  • Google+
Like(s): 166