17 December, 2017 09:51:35 PM


മരട് കൊട്ടാരം ക്ഷേത്രാങ്കണത്തെ ഭക്തി സാന്ദ്രമാക്കി 1000 പേരുടെ മെഗാ പാരായണം




കൊച്ചി: മരട് കൊട്ടാരം ഭഗവതി ക്ഷേത്രാങ്കണത്തെ ഭക്തിസാന്ദ്രമാക്കി നാരായണീയ ദിനത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്ത മെഗാ നാരായണീയ പാരായണം നടന്നു. ക്ഷേത്രസന്നിധിയിൽ ഭാഗവത മഹാസത്രത്തിനു മുന്നോടിയായി നടന്നു വരുന്ന നാല്പത്തി ഒന്നു ദിവസത്തെ നാരായണീയ പാരായണ യജ്ഞവേദിയിൽ നടന്ന നാരായണീയ ദിനാചരണത്തിൽ ആയിരത്തിലേറെ പേർ പങ്കെടുത്തതിൽ ഏറെയും സ്ത്രീകളായിരുന്നു.

അരൂർ എ.എസ്.രാധാകൃഷ്ണൻ ഉൽഘാടനം ചെയതു. യജ്ഞാചാര്യൻ എളങ്കുന്നപ്പുഴ ദാമോദര ശർമ്മ മുഖ്യപ്രഭാഷണം നടത്തി. കേന്ദ്ര സത്രസമിതി പ്രസിഡന്റ് എം.കെ.കുട്ടപ്പൻ മേനോൻ, മരട് സത്രസമിതി ഭാരവാഹികളായ ജയൻ മാങ്കായിൽ, വി.ജയകുമാർ, ശിവൻ പാലയിൽ, എൻ.സി.ബാലഗംഗാധരൻ, പി.ഡി.ശരത്ചന്ദ്രൻ, ടി.നന്ദകുമാർ, ജയൻ പാലയിൽ എന്നിവർ പങ്കെടുത്തു. മരട് തെക്കേചേരുവാരം, വടക്കേചേരുവാരം, എൻ.എസ്.എസ്.വനിതാസമാജം,മരട് നാരായണീയ സങ്കീർത്തന സമിതി,പൂണിത്തറ പള്ളിയിൽ ദുർഗ്ഗാക്ഷേത്രം കമ്മിറ്റി എന്നീ സംഘടനകൾ സത്രത്തിനുള്ള ധന വിഭവ സമർപ്പണം നടത്തി.



Share this News Now:
  • Google+
Like(s): 166