18 December, 2017 10:03:12 PM


മണര്‍കാട്‌സംഘം ആചാരപ്പെരുമയില്‍ പണക്കിഴി സമര്‍പ്പിച്ചു



ശബരിമല: മണര്‍കാട് സംഘം ദേശ വഴിയില്‍പ്പെട്ട ഭക്തജനങ്ങള്‍ കാണിക്കയായി സമര്‍പ്പിച്ച പണക്കിഴി അയ്യപ്പസന്നിധിയില്‍ സമര്‍പ്പിച്ചു. ഇത്തവണ മണര്‍കാട് സംഘം 56 പേരുമായാണ് ദര്‍ശനത്തിനെത്തിയത്. ഡിസംബര്‍ 16ന് രാവിലെ മണര്‍കാട് ശാസ്താക്ഷേത്രത്തില്‍ കെട്ട് നിറച്ച് ധനു മൂന്നിന് സന്നിധാനത്തെത്തി ഉച്ചപൂജയ്ക്ക് ശേഷം പെരിയസ്വാമി ആര്‍ രവിമനോഹര്‍ വട്ടപ്പറമ്പില്‍ സോപാനത്തില്‍ പണക്കിഴി സമര്‍പ്പിച്ചു. 23-ാമത് തവണയാണ് മണര്‍കാട് സംഘം ദര്‍ശനത്തിന് എത്തുന്നത്. എല്ലാവര്‍ഷവും ഒരാചാരമായി ഇത് തുടരുന്നു.

പരമ്പരാഗത രീതിയില്‍ എരുമേലിയില്‍ നിന്ന് അഴുത വഴി കരിമല കയറി പമ്പയില്‍ പമ്പാസദ്യയും നടത്തിയാണ് സംഘം ദര്‍ശനം പൂര്‍ത്തിയാക്കിയത്. ധനു ഒന്നിന് പുറപ്പെട്ട സംഘം അഴുതയില്‍ വിശ്രമിച്ച് കരിമല കയറി പമ്പയിലെത്തി അവിടെ നിന്ന് സദ്യവട്ടം കഴിഞ്ഞ് മല കയറുകയായിരുന്നു. ഗുരുസ്വാമി സി എസ് രാജപ്പന്‍, ക്ഷേത്രഭരണ സമിതി വൈസ് പ്രസിഡന്റ് നാരായണന്‍നായര്‍, ജോയിന്റ് സെക്രട്ടി അജി കാളാശ്ശേരി, ട്രഷറര്‍ സി എന്‍ പ്രകാശ് കുമാര്‍, ഭരണസമിതി അംഗങ്ങളായ സുരേഷ്‌കുമാര്‍ മണിവിഹാര്‍, സുനില്‍കുമാര്‍ എന്നിവരും സംഘത്തിന് നേതൃത്വം നല്‍കി. 




Share this News Now:
  • Google+
Like(s): 182