Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

18 December, 2017 10:12:35 PM


പാണ്ടിമേളത്തിന്‍റെ ദ്രുതതാളത്തിലമര്‍ന്ന് തിരുമുറ്റം




ശബരിമല: തൃശ്ശൂര്‍പൂരത്തിലെ തിരുവമ്പാടി-പാറമേക്കാവ് മുഖ്യമേളക്കാര്‍ സോപാനത്തിന് സമീപം കഴിഞ്ഞദിവസം തിരുമുറ്റത്ത് അവതരിപ്പിച്ച പാണ്ടിമേളം ഭക്തസഹസ്രങ്ങളെ ആനന്ദത്തില്‍ ആറാടിച്ചു. എക്‌സൈസ് വകുപ്പിന്റെ നേതൃത്വത്തില്‍ മേളപ്രമാണി ചെറുശ്ശേരി കുട്ടന്‍മാരാരാണ് പാണ്ടിമേളത്തിന്റെ കാലത്തിന് നേതൃത്വം നല്‍കിയത്. അയ്യപ്പസന്നിധിയില്‍ മേളം നടത്താനുള്ള ഭാഗ്യംമാത്രം ലക്ഷ്യമിട്ടാണ് തൃശ്ശൂര്‍പൂരത്തിന്റെ മേളക്കാര്‍ ഇവിടെ അണിനിരത്ത്. 101 പേരാണ് മേളത്തില്‍ പങ്കെടുത്തത്.


തൃശ്ശൂരിലെ എക്‌സൈസ് ഇന്‍സ്‌പെക്ടറായ ടൈറ്റസ് മുഴുവന്‍ സമയവും പാണ്ടിമേളത്തിന്റെ വിവിധകാലത്തിന് അനുസരിച്ച് ചുവടുവെച്ചത് ആവേശം പകര്‍ന്നു. പമ്പയിലേയും സന്നിധാനത്തേയും എക്‌സൈസ് ജീവനക്കാരെല്ലാം മേളം കാണാനെത്തി. മേളപ്രമാണിയെ കൂടാതെ കുഴലില്‍ കൊമ്പത്ത് അനില്‍കുമാര്‍, കൊമ്പ് തൃക്കൂര്‍ സജി, ഇലത്താളം ചേര്‍പ്പ് മണി, വലംതല പരിയാരത്ത് ഗോപാലകൃഷ്ണന്‍ എന്നിവരും നേതൃനിരയില്‍ ഉണ്ടായിരുന്നു



Share this News Now:
  • Google+
Like(s): 165