Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

18 December, 2017 10:16:45 PM


ചുക്കുവെള്ള വിതരണത്തിന് ദേവസ്വംബോര്‍ഡ് ചെലവഴിക്കുന്നത് ഒന്നരകോടി രൂപശബരിമല: സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാര്‍ക്ക് മലകയറ്റത്തിന്റെ വിവിധ ഇടത്താവളങ്ങളില്‍ ദേവസ്വംബോര്‍ഡ് വിതരണം ചെയ്യുന്ന ചുക്കുവെള്ളം ഒരനുഗ്രഹമാണ്. ഇത്രയും വിപുലമായ സംവിധാനം ഒരുക്കാനായി ദേവസ്വംബോര്‍ഡ് ഓരോ സീസണിലും ചെലവഴിക്കുന്നത് ഒന്നരകോടിയ്ക്ക് മുകളില്‍ രൂപയാണ്. ദേവസ്വംബോര്‍ഡ് മരാമത്ത് വിഭാഗമാണ് ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ദേവസ്വത്തിന്റെ മരാമത്ത് വിഭാഗത്തിന്റെ കീഴില്‍ 45 കൗണ്ടര്‍ പോയിന്റുകളിലായി 402 താത്ക്കാലിക ജീവനക്കാര്‍ കഠിനമായി ജോലിയെടുക്കുന്നു.

നീണ്ട ക്യൂവും തിരക്കും അനുഭവപ്പെടുന്ന ദിവസങ്ങളില്‍ ഫ്‌ളാസ്‌ക്കില്‍ ചുക്കുവെള്ളം നിറച്ച് അയ്യപ്പന്മാര്‍ക്ക് നല്‍കും. ഇതിനായി വലിയതിരക്ക് അനുഭവപ്പെടാറുണ്ടെന്ന് കൗണ്ടറില്‍ നില്‍ക്കുന്ന സന്തോഷ്‌കുമാര്‍ പറഞ്ഞു. രാമച്ചം, ചുക്ക്, പതിമുഖം എന്നിവ ചേര്‍ത്ത് ചൂടാക്കി അതിന്റെ സത്ത് എടുത്തശേഷം അത് വെള്ളത്തിലിട്ട് വീണ്ടും വെട്ടിത്തിളപ്പിച്ച ശേഷമാണ് അയ്യപ്പന്മാര്‍ക്ക് നല്‍കുക. മണ്ഡലദര്‍ശനം പോലെതന്നെ മനസിനെ കുളിര്‍പ്പിക്കുന്നതാണിത്. ചുക്കുവെള്ളത്തോടൊപ്പം ബിസ്‌ക്കറ്റ് വിതരണവുമുണ്ട്.

ഓരോ കൗണ്ടറിലും മൂന്ന് ഗ്യാസ്്‌സിലിണ്ടര്‍ ഇതിനായി കരുതുന്നു. തിളപ്പിക്കാനുള്ള വലിയ ചരുവം, സ്റ്റീല്‍ഗ്ലാസ് എന്നിവയും കൗണ്ടറില്‍ ഒരുക്കിയിട്ടുണ്ട്. 24മണിക്കൂര്‍ സേവനമാണ് ഇവരുടേത്. മൂന്ന് ഷിഫ്റ്റുകളിലായാണ് ജോലി. ഓരോ നാലുമണിക്കൂര്‍ കൂടുമ്പോഴും ജീവനക്കാര്‍ മാറും. കഠിനമായ ചൂടും തിരക്കും വേഗം ക്ഷീണിപ്പിക്കുന്നത് കൊണ്ടാണിത്. ഒരു ഷിഫ്റ്റില്‍ മൂന്നുപേരാണ്. സ്വാമിഅയ്യപ്പന്‍ റോഡ്, ചരല്‍മേട്, നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ചന്ദ്രാനന്ദന്റോഡ്്(ഇവിടെ രണ്ട് കൗണ്ടറുകളുണ്ട്), മരക്കൂട്ടം മുതല്‍ ആയുര്‍വേദ ആശുപത്രിവരെ നീളുന്നതാണ് ചുക്കുവെള്ള വിതരണം.

പില്‍ഗ്രിം സെന്ററിലും സോപാനത്തിന് സമീപവും ദേവസ്വം ചുക്കുവെള്ളം വിതരണം ചെയ്യുന്നുണ്ട്. മാളികപ്പുറം, പാണ്ടിത്താവളത്തും കൗണ്ടര്‍ ഒരുക്കിയിട്ടുണ്ട്. ചുക്കുവെള്ളത്തിനുള്ള മരുന്നിനുമാത്രം എട്ടുലക്ഷം രൂപയും ജീവനക്കാരുടെ ശബളത്തിനായി ഒന്നരക്കോടിയോളം രൂപയും വിനിയോഗിക്കുന്നു. ദേവസ്വം മരാമത്ത്‌വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറാണ് ഇതിന്റെ മേല്‍നോട്ടം വഹിക്കുന്നത്. ദേവസ്വത്തെ കൂടാതെ അയ്യപ്പസേവാസംഘവും വിവിധഭാഗങ്ങളില്‍ കുടിവെള്ളവിതരണം ചെയ്യുന്നുണ്ട്.  
Share this News Now:
  • Google+
Like(s): 143