Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

19 December, 2017 10:00:36 PM


വാഹന നികുതി കുടിശ്ശിക ഇളവുകളോടെ അടയ്ക്കാനവസരം

കോട്ടയം: അഞ്ച് വര്‍ഷമോ അതിലധികമോ നികുതി കുടിശികയുളള വാഹനങ്ങളുടെ 2017 മാര്‍ച്ച് 31 വരെയുളള നികുതി കുടിശ്ശിക ഒറ്റത്തവണയായി അടയ്ക്കാം. ഡിസംബര്‍ 31 വരെയാണ് സമയം. വാഹനത്തെപ്പറ്റി ഉടമകള്‍ക്ക് യാതൊരു വിവരവും ഇല്ലാതിരിക്കുക, വാഹനം വിറ്റശേഷം പേരുമാറാതിരിക്കുക, വാഹനം പൊട്ടിപ്പൊളിഞ്ഞ് കിടക്കുക തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉളളതും അഞ്ചു വര്‍ഷത്തിലധികം നികുതി കുടിശ്ശിക ഉളളതുമായ വാഹനങ്ങള്‍ക്ക് 100 രൂപ മുദ്രപത്രത്തില്‍ സത്യവാങ്മൂലം നല്‍കി ഭാവിയില്‍ ഉണ്ടാകാവുന്ന നികുതി ബാദ്ധ്യതകളില്‍ നിന്നും ഒഴിവാകാം. ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങള്‍ക്ക് അവസാനത്തെ അഞ്ചു വര്‍ഷത്തെ നികുതി കുടിശ്ശികയുടെ 20 ശതമാനവും മോട്ടോര്‍ സൈക്കിള്‍, കാര്‍ തുടങ്ങിയ വാഹനങ്ങള്‍ക്ക് 30 ശതമാനം തുകയും ഒറ്റത്തവണ നികുതി തീര്‍പ്പാക്കല്‍ പദ്ധതി പ്രകാരം അടച്ച് തുടര്‍ നടപടികളില്‍ നിന്നും ഒഴിവാകാം.  



Share this News Now:
  • Google+
Like(s): 35