Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

19 December, 2017 10:03:26 PM


മാധ്യമപ്രവര്‍ത്തകന്‍ ചമഞ്ഞ് ദര്‍ശനത്തിന് സൗകര്യമൊരുക്കിയ ആള്‍ പിടിയില്‍

ശബരിമല: അന്യസംസ്ഥാന മാധ്യമസ്ഥാപനത്തിന്റെ വ്യാജ ഐ.ഡി. കാര്‍ഡ് ഉപയോഗിച്ച് സ്വാമിമാര്‍ക്ക് ദര്‍ശനസൗകര്യം ഒരുക്കി നല്‍കിയിരുന്നയാള്‍ ദേവസ്വം വിജിലന്‍സിന്റെ പിടിയിലായി. ഹൈദരാബാദ് ആസ്ഥാനമായ ഒരു പ്രസിദ്ധീകരണശാലയുടെ ഓഫീസ് അസിസ്റ്റന്റ് ആര്‍ രാജന്‍ ആണ് പിടിയിലായത്. ഇയാളുടേത് വ്യാജ ഐ.ഡി. കാര്‍ഡാണെന്ന് സംശയിക്കുന്നു. തെലുങ്ക് മാധ്യമത്തിന്റെ പേരില്‍ സന്നിധാനത്തെ മീഡിയ സെന്ററിലെ മുറിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ക്ക് ആ മുറിയില്‍ തന്നെയുള്ള മറ്റൊരാള്‍ വ്യാജ ഐ.ഡി. കാര്‍ഡ് നല്‍കിയെന്നാണ് വിജിലന്‍സ് കണ്ടെത്തല്‍. അനധികൃതമായി രാജന്‍ ഭക്തര്‍ക്ക് ദര്‍ശന സൗകര്യമൊരുക്കി പണം സംമ്പാദിച്ചെന്ന് വിജിലന്‍സ് പോലീസിന് കൈമാറിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

രാജന്‍ താമസിച്ചിരുന്ന മുറിയില്‍നിന്ന് 20 പായ്ക്കറ്റ് സിഗരറ്റ്, 19,849 രൂപ എന്നിവ പിടിച്ചെടുത്തു. രാജനൊപ്പം ഉള്ളയാള്‍ തെലുങ്ക് മാധ്യമസ്ഥാപനത്തിന്റെ പ്രതിനിധിയാണെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ഇയാളുടെ ചിത്രം പതിച്ച ദേവസ്വം ബോര്‍ഡിന്റെ നിരവധി ഐ.ഡി. കാര്‍ഡുകളും മുറിയില്‍നിന്ന് കണ്ടെത്തി. രാജനേയും മാധ്യമത്തിന്റെ പേരില്‍ മുറിയെടുത്ത ആളെക്കുറിച്ചും വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് വിജിലന്‍സ് ഓഫീസര്‍ കെ എല്‍ സജിമോന്‍ പോലീസിന് കൈമാറി. അസിസ്റ്റന്റ് വിജിലന്‍സ് ഓഫീസര്‍ അഖില്‍ ജി നായര്‍, ചീഫ് സെക്യൂരിറ്റി ഓഫീസര്‍ സുരേഷ്, ബാബു എന്നിവര്‍ റെയ്ഡിന് നേതൃത്വം നല്‍കി. 

ഡോക്ടര്‍ സുരേഷ്ബാബുവിന് സന്നിധാനത്ത് 28-ാമത്തെ വര്‍ഷം


ശബരിമല: ഡോ. ജി സുരേഷ്ബാബുവിന് സന്നിധാനത്തെ ജോലി കഴിഞ്ഞ 28 വര്‍ഷമായി അയ്യപ്പനുള്ള ഭക്തിനിര്‍ഭരമായ അര്‍ച്ചനയാണ്. സന്നിധാനത്തേയും പമ്പയിലേയും സര്‍ക്കാര്‍ ആതുരാലയങ്ങളുടെ ഓരോഘട്ടത്തിലേയും വളര്‍ച്ചയ്ക്ക് സാക്ഷ്യംവഹിച്ച ഡോക്ടര്‍ ഇപ്പോള്‍ ശബരിമലയിലെ ഹെല്‍ത്ത് നോഡല്‍ ഓഫീസറാണ്. 1989ലാണ് ഡോക്ടര്‍ സേവനത്തിനായി ആദ്യം ശബരിമലയിലെത്തുന്നത്. അന്ന് കരമലയില്‍ കാട്ടുകമ്പില്‍ കെട്ടിയുണ്ടാക്കിയ സംവിധാനത്തിലായിരുന്നു ചികില്‍സയെന്ന് ഓര്‍ക്കുന്നു. ആരോഗ്യവകുപ്പ് നിരന്തരമായി ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നീലിമലമുകളിലും അപ്പാച്ചിമേടും ഓരോ കാര്‍ഡിയാക് സെന്ററുകള്‍ നിലവില്‍വന്നു. 2008-09 കാലത്താണിത്. കാര്‍ഡിയാക്ക് സെന്ററുകള്‍ വന്നതോടെ ഹൃദ്രോഗം മൂലമുള്ള മരണനിരക്ക് കാര്യമായി കുറഞ്ഞു. ഇപ്പോള്‍ സന്നിധാനത്ത് രണ്ട് എമര്‍ജന്‍സി ആംബുലന്‍സുകളുടെ സേവനം ലഭ്യമായി. ഇതോടെ ശരിയായ കാര്‍ഡിയാക് ചികില്‍സയ്ക്കായുള്ള അവസരവുമായി.


രണ്ട് ഡിസ്‌പെന്‍സറികളില്‍ നിന്ന് നിലവിലെ അവസ്ഥയിലെത്താന്‍ ഏറെ കടമ്പകളുണ്ടായി. ഇപ്പോള്‍ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ 1600 രോഗികളും പമ്പയില്‍ 1000 രോഗികളും ദിവസേന എത്തുന്നു. എല്ലാ മരുന്നുകളും സര്‍ക്കാര്‍ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. ഓക്‌സിജന്‍ പാര്‍ലറുകള്‍ തുടങ്ങിയതോടെ മരണനിരക്ക് 40ല്‍ നിന്ന് 15ന് ഉള്ളിലേയ്ക്ക് കുറഞ്ഞതായി സുരേഷ്ബാബു പറഞ്ഞു. പേവിഷത്തിന് വരെയുള്ള മരുന്നുകള്‍ ഫാര്‍മസിയില്‍ ഉണ്ട്. ആറ് ബഡ്ഡുകളുള്ള സന്നിധാനത്തെ ആശുപത്രിയില്‍ ഇ.സി.ജി, മോണിറ്റര്‍ സൗകര്യം, കാരുണ്യാ ഫാര്‍മസി, ലാബ് തുടങ്ങിയ സജ്ജീകരണങ്ങളായി. അദ്ദേഹത്തിന് സഹായികളായി ഡോ. ദീപു, ഡോ. ശ്രീകുമാര്‍ എന്നിവരും ഉണ്ട്.  അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഡോക്ടറാണ് സുരേഷ്ബാബു ഇപ്പോള്‍. തിരുവല്ല പഞ്ചവടിയിലാണ് താമസം. ഭാര്യ ഡോ. ഗീതാദേവി കോട്ടയം മെഡിക്കല്‍ കോളജില്‍ അസോസിയേറ്റ് പ്രഫസറാണ്. സൂര്യഗായത്രി, അളകനന്ദ എന്നിവര്‍ മക്കളാണ്. Share this News Now:
  • Google+
Like(s): 176