21 December, 2017 07:58:42 PM


കോട്ടയത്ത് തൊഴില്‍മേളകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കോട്ടയം: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എംപ്ലോയബിലിറ്റി  സെന്ററുകളുടെ മെഗാ തൊഴില്‍ മേളകള്‍ ജനുവരിയില്‍ നടക്കും. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ സ്വകാര്യ സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുവാനായി തൊഴില്‍ മേളയില്‍ പങ്കുചേരും. ഐ.ടി, ബാങ്കിങ്, നോണ്‍ ബാങ്കിങ്, റീറ്റെയ്ല്‍സ്, ഹോസ്പിറ്റല്‍സ്, എഫ്എംസിജി, ബിപിഓ. ടെലികോം, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നീ മേഖലകളിലെ വിവിധ കമ്പനികള്‍ 5000 ത്തോളം തൊഴില്‍ അവസരങ്ങളിലേക്കാണ് അഭിമുഖം നടത്തുന്നത്. പത്താം തരം മുതല്‍ ബിരുദാന്തര ബിരുദം ഉള്ളവര്‍ക്കുവരെ അഭിമുഖങ്ങളില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കു കോട്ടയം ജില്ലാ എംപ്ലോയബിലിറ്റി സെന്ററുമായി  ബന്ധപെടുക. ഫോണ്‍ 0481 2563451,2565452,9745734942.



Share this News Now:
  • Google+
Like(s): 98