21 December, 2017 10:02:36 PM


മണ്ഡലപൂജയും നടയടയ്ക്കലും 26ന്; മകരവിളക്ക് ഉത്സവത്തിനായി 30ന് തുറക്കും



ശബരിമല: മണ്ഡലപൂജ ഡിസംബർ 26ന് നടക്കും. അന്നു രാത്രി 11ന് ഹരിവരാസനം പാടി നട അടയ്ക്കുന്നതോടെ 41 ദിവസത്തെ മണ്ഡലകാലത്തിനു സമാപനമാകും. മകരവിളക്ക് മഹോത്സവത്തിനായി ഡിസംബർ 30ന് നട തുറക്കും. ജനുവരി 20ന് രാവിലെ ഏഴിന് നട അടയ്ക്കുന്നതോടെ രണ്ടുമാസം നീണ്ടുനിന്ന ശബരിമല തീർഥാടന മഹോൽസവത്തിന് തിരശീല വീഴും.

തങ്കഅങ്കി ഘോഷയാത്ര ഡിസംബർ 25ന് ഉച്ചയ്ക്ക് പമ്പയിലെത്തും. ഭഗവാന് ചാർത്താനുള്ള തങ്കഅങ്കി മൂന്ന് പേടകത്തിലാക്കി അയ്യപ്പസേവാസംഘം അധികാരികൾ പമ്പയിൽ നിന്നു സന്നിധാനത്തേക്ക് തിരിക്കും. ഘോഷയാത്ര ശരംകുത്തിയിൽ എത്തുമ്പോൾ ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥസംഘം സ്വീകരിച്ച് സന്നിധാനത്തിലേയ്ക്ക് ആനയിക്കും. കൊടിമര ചുവട്ടിലെത്തുന്ന തങ്കഅങ്കി പേടകത്തെ ദേവസ്വംബോർഡ് പ്രഡിഡന്റ് എ. പത്മകുമാർ, ബോർഡ് അംഗങ്ങളായ കെ. രാഘവൻ, കെ.പി. ശങ്കരദാസ് എന്നിവർ ചേർന്ന് സ്വീകരിക്കും. സോപാനത്തെത്തുന്ന തങ്കഅങ്കി പേടകത്തെ ശബരിമല തന്ത്രിയും മേൽശാന്തിയും ചേർന്ന് സ്വീകരിച്ച് വിഗ്രഹത്തിൽ ചാർത്തി ദീപാരാധന നടത്തും. 



Share this News Now:
  • Google+
Like(s): 267