Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

21 December, 2017 10:06:20 PM


തങ്കഅങ്കി ഘോഷയാത്ര 22 ന് ആരംഭിക്കും



ശബരിമല: മണ്ഡലപൂജ മഹോൽസവനാളിൽ ശബരിമല അയ്യപ്പസ്വാമിയ്ക്ക് ചാർത്താനായി തിരുവിതാംകൂറിലെ അവസാനത്തെ നാടുവാഴിയായിരുന്ന ചിത്തിരതിരുനാൾ ബാലമാർത്താണ്ഡവർമ മഹാരാജാവ് നടയ്ക്കുവച്ച തങ്കഅങ്കിയും കൊണ്ടുള്ള രഥഘോഷയാത്ര  22 ന് രാവിലെ ഏഴിന് ആന്മുള പാർഥസാരഥി ക്ഷേത്ര സന്നിധിയിൽനിന്നു യാത്ര തിരിക്കും. 

ഘോഷയാത്ര കോഴഞ്ചേരി ടൗൺ വഴി ഇലന്തൂർ, മെഴുവേലി, ഇലവന്തിട്ട, പ്രക്കാനം വഴി രാത്രി എട്ടിന് ഓമല്ലൂർ രക്തകണ്ഡ സ്വാമിക്ഷേത്രത്തിലെത്തിൽ സമാപിക്കും. ഡിസംബർ 23ന് രാവിലെ എട്ടിന് ഓമല്ലൂരിൽ നിന്ന് പുറപ്പെട്ട് പത്തനംതിട്ട, മൈലപ്ര, കുമ്പഴ, വെട്ടൂർ എന്നിവിടങ്ങളിലൂടെ രാത്രി 8.30ന് പെരുനാട് ക്ഷേത്രത്തിലെത്തി വിശ്രമിക്കും. ഡിസംബർ 24ന് 7.30ന് കോന്നിയിൽ നിന്നാരംഭിച്ച് ചിറ്റൂർ, മലയാലപ്പുഴ, വടശ്ശേരിക്കര വഴി പെരുനാട് ശാസ്താക്ഷേത്രത്തിൽ വിശ്രമിക്കും. നിലയ്ക്കൽ, ളാഹ, ചാലക്കയം വഴി തങ്കഅങ്കി ഘോഷയാത്ര ഡിസംബർ 25ന് ഉച്ചയ്ക്ക് പമ്പയിലെത്തും. 

ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ തങ്കഅങ്കി ഘോഷയാത്രയ്ക്ക് നേതൃത്വം നൽകും. ജില്ലാ കളക്ടർ ആർ. ഗിരിജ, ബോർഡ് അംഗങ്ങളായ കെ. രാഘവൻ, കെ.പി. ശങ്കരദാസ്, എന്നിവരും ദേവസ്വം ഉദ്യോഗസ്ഥരും പോലീസ് ഉദ്യോഗസ്ഥരും അയ്യപ്പസേവാസംഘം അധികൃതരും സന്നിഹിതരാകും. ഇന്നു രാവിലെ അഞ്ചുമുതൽ ഏഴുവരെ ആറന്മുളയിൽ അയ്യപ്പഭക്തന്മാർക്ക് തങ്കഅങ്കി ദർശനത്തിനുള്ള സൗകര്യമുണ്ട്. 



Share this News Now:
  • Google+
Like(s): 138