23 December, 2017 09:38:39 PM


കെ.എസ്.ആർ.ടി.സി പമ്പ സ്‌റ്റേഷന് വരുമാനം 7.84 കോടി രൂപ




ശബരിമല: ശബരിമലയിൽ തിരക്കേറിയതോടെ കെ.എസ്.ആർ.ടി.സി.യ്ക്ക് മികച്ച വരുമാനം. കെ.എസ്.ആർ.ടി.സി. വെള്ളിയാഴ്ച മാത്രം 30.03 ലക്ഷം രൂപയാണ് വരുമാനം. വിവിധ ഭാഗങ്ങളിലേക്ക് 176 സർവീസുകൾ നടത്തി. മണ്ഡലകാലം തുടങ്ങിയശേഷം ഇതുവരെ 7,84,43,729 രൂപയാണ് പമ്പ ബസ് സ്‌റ്റേഷനു ലഭിച്ച മൊത്തം വരുമാനം. ഇതുവരെ 4,821 സർവീസുകൾ നടത്തിയതായി സ്‌പെഷൽ ഓഫീസർ ഡി. രാജേന്ദ്രൻ പറഞ്ഞു. ചെങ്ങന്നൂർ ഡിപ്പോ 1,85,37,583 രൂപ വരുമാനം നേടി. 


ലഘുഭക്ഷണശാലകളിൽ വിറക്, ഗ്യാസ് ഉപയോഗിച്ച് പാചകം പാടില്ല


ശബരിമല: സന്നിധാനത്തെ ലഘു ഭക്ഷണശാലകളിൽ വിറകും പാചകവാതകവും ഉപയോഗിച്ച് പാചകം പാടില്ലെന്ന് കർശന നിർദേശം. പെറ്റ് ബോട്ടിലിലുള്ള ശീതളപാനീയങ്ങൾ വിൽക്കാൻ പാടില്ല. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മെഷീനിൽ തയാറാക്കിയ ചായയും കാപ്പിയും പാക്കറ്റിലാക്കിയ ഭക്ഷണസാധനങ്ങളും വിൽക്കാം. ലഘു ഭക്ഷണശാലകളിൽ പായ്ക്കറ്റിലാക്കിയ ലഘുഭക്ഷണ സാധനങ്ങൾ മാത്രമേ വിൽക്കാനാവൂ. ഇവിടെ നിന്നുള്ള മാലിന്യം കടയുടമ ശേഖരിച്ച് ദിവസം രണ്ടു തവണയെങ്കിലും പാണ്ടിത്താവളത്തെ ഇൻസിനെറേറ്ററിൽ എത്തിക്കാൻ നിർദേശം നൽകിയിട്ടുള്ളതായി ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ്. സന്തോഷ് കുമാർ പറഞ്ഞു. സുരക്ഷയുടെ ഭാഗമായി എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിൽ സന്നിധാനത്ത് പരിശോധനകൾ കർശനമാക്കി.




Share this News Now:
  • Google+
Like(s): 56