Breaking News
കോട്ടയം ജനറല്‍ ആശുപത്രിയില്‍ ഡയാലിസിസ് യൂണിറ്റ് ഉച്ച കഴിഞ്ഞും... ഏറ്റുമാനൂര്‍ ഗവ. മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഒഴിവുകള്‍... മാ​വേ​ലി​ക്ക​രയില്‍ ടി​പ്പ​ർ സ്കൂ​ട്ട​റി​ലി​ടി​ച്ച് വീ​ട്ട​മ്മ മ​രി​ച്ചു... തെള്ളകത്ത് ബസിന് പിന്നില്‍ മിനി ലോറി ഇടിച്ച് 8 പേര്‍ക്ക് പരിക്ക്... രാജ്യത്തെ എല്ലാ സൂപ്പര്‍ മാര്‍ക്കറ്റുകളിലും കയര്‍ ഉല്‍പന്നങ്ങള്‍ എത്തിക്കും... ഗ​ണേ​ഷ് കു​മാ​ർ യു​വാ​വി​നെ കൈ​യേ​റ്റം ചെ​യ്തെ​ന്ന് സ്പെ​ഷ​ൽ ബ്രാ​ഞ്ച് റി​പ്പോ​ർ​ട്ട്... പി.വി. അ​ൻ​വ​ര്‍ എം.എല്‍.എയുടെ വാ​ട്ട​ർ തീം ​പാ​ർ​ക്കി​ന് സ്റ്റോ​പ്പ് മെ​മ്മോ... പേ​പ്പാ​റ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ തു​റ​ക്കാന്‍ സാധ്യതയുള്ളതിനാല്‍ ക​ര​മ​ന​യാ​റി​ന്‍റെ തീ​ര​ത്ത് ജാ​ഗ്ര​താ മു​ന്ന​റി​യി​പ്പ്...

29 December, 2017 10:26:48 PM


മകരവിളക്ക് ഉത്സവത്തിന് ശബരിമല നട ശനിയാഴ്ച തുറക്കും



ശബരിമല: മകരവിളക്ക് ഉല്‍സവത്തിനായി നട ശനിയാഴ്ച വൈകീട്ട് അഞ്ചിന് തുറക്കും. രാവിലെ 10മുതല്‍ പമ്പയില്‍നിന്നും ഭക്തര്‍ക്ക് പ്രവേശനം നല്‍കും. നട തുറന്നശേഷം ആഴി തെളിയിക്കും. അതിനുശേഷം മാത്രമാണ് ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കുക. രാത്രി 11ന് നട അടയ്ക്കും. നാളെ(31ന്) രാവിലെ 3.30ന് നട തുറക്കും. തുടര്‍ന്ന് തന്ത്രിയുടെ കാര്‍മികത്വത്തില്‍ അഭിഷേകം നടക്കും. 

ശുചിത്വകര്‍മ്മസേനാ പ്രവര്‍ത്തനം അവലോകനം ചെയ്തു


ശബരിമലയില്‍ ശുചിത്വം നിലനിര്‍ത്തുന്നതില്‍ രൂപീകരിച്ച ശബരിമല സാനിട്ടേഷന്‍ സൊസൈറ്റി പ്രവര്‍ത്തനങ്ങള്‍ ഇന്നലെ(29ന്) അവലോകനം ചെയ്തു. വാവരുസ്വാമി നടയില്‍ സാനിട്ടേഷന്‍ സൊസൈറ്റി അംഗവും അടൂര്‍ ആര്‍.ഡി.ഒയുമായ എം.എ. റഹിം, ഡ്യൂട്ടി മജിസ്‌ട്രേറ്റ് എം സുരേഷ് എന്നിവര്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി സാനിട്ടേഷന്‍ സൊസൈറ്റി അംഗങ്ങള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കി. മകരവിളക്ക് ഉല്‍സവകാലത്ത് ഭക്തര്‍ക്ക് ബുദ്ധിമുട്ടുണ്ടാവാത്ത രീതിയില്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യണമെന്നും വരും ദിവസങ്ങളില്‍ തിരക്ക് കൂടുന്നതനുസരിച്ച് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കണമെന്നും നിര്‍ദേശങ്ങള്‍ സൊസൈറ്റി അംഗങ്ങള്‍ക്ക് നല്‍കി.  




Share this News Now:
  • Google+
Like(s): 145