03 January, 2018 02:23:28 PM


അയ്യപ്പസ്വാമിയുടെ പൂങ്കാവനം പരിപാവനമായി സൂക്ഷിക്കണം: തമിഴ്‌നാട് മന്ത്രി

ശബരിമല: ശ്രീ ധര്‍മ്മശാസ്താവ് കുടികൊള്ളുന്ന പൂങ്കാവനം വൃത്തിയിലും  വെടിപ്പിലും പരിശുദ്ധമായി കാത്തുസൂക്ഷിക്കാന്‍ തീര്‍ഥാടകര്‍ സന്നദ്ധരാകണമെന്ന് തമിഴ്‌നാട് സഹകരണവകുപ്പ് മന്ത്രി സെല്ലൂര്‍ കെ രാജു പറഞ്ഞു. ഇരുമുടിക്കെട്ടേന്തി ശബരിമലയില്‍ ദര്‍ശനം നടത്തിയശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ദര്‍ശനത്തിനെത്തുന്ന തീര്‍ഥാടകര്‍ക്ക് എല്ലാ സൗകര്യങ്ങളും തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ഒരുക്കിയതായി കാണുന്നതില്‍ സന്തോഷമുണ്ടെന്ന് മന്ത്രി പറഞ്ഞു. അയ്യപ്പസ്വാമിയുടെ സന്നിധാനം പുണ്യം നിറഞ്ഞതാണ്. ഇത് നല്ല രിതീയില്‍ തുടരണം. ഇവിടെ മാലിന്യരഹിതവുമായിരിക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തര്‍ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. ലോക പ്രശസ്തമായ മധുര മീനാക്ഷിക്ഷേത്രത്തിന് ശുചിത്വത്തില്‍ ഐ.എസ്.ഒ. സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട്. ഇതുപോലെ ശബരിമല ക്ഷേത്രത്തിനും ലഭിക്കട്ടേയെന്ന് പ്രാര്‍ഥിക്കുന്നതായി മന്ത്രി പറഞ്ഞു. 


ശബരിമലയില്‍ നടവരവ് 12 കോടി


മകരവിളക്ക് മഹോത്സവ തീര്‍ഥാടനത്തോടനുബന്ധിച്ച് ശബരിമല സന്നിധാനത്തില്‍ തിരക്ക് വര്‍ധിച്ചു. മകരവിളക്കിന് നട തുറന്നതിനുശേഷം 12കോടിയോളം രൂപയുടെ നടവരവ് ലഭിച്ചതായി ശബരിമല എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി.എന്‍. ചന്ദ്രശേഖരന്‍ പറഞ്ഞു. ഭക്തരുടെ തിരക്ക് വര്‍ധിക്കുന്നത് പരിഗണിച്ച് തീര്‍ഥാടകര്‍ക്ക് അന്നദാനവും കുടിവെള്ളവും നല്‍കുന്നുണ്ട്. എല്ലാ തീര്‍ഥാടകര്‍ക്കും സുഖദര്‍ശനം സാധ്യമാക്കുന്നതിനും ആവശ്യമുള്ള പ്രസാദങ്ങള്‍ നല്‍കുന്നതിനും ഒരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും എക്‌സിക്യൂട്ടീവ് ഓഫീസര്‍ പറഞ്ഞു.



Share this News Now:
  • Google+
Like(s): 143