03 January, 2018 02:31:01 PM
ശബരിമലയുടെ പേര് മാറ്റുന്ന കാര്യം: തീരുമാനം എടുത്തിട്ടില്ലെന്ന് പ്രസിഡന്റ്

ശബരിമല: ശബരിമലയുടെ പേര് ശ്രീധര്‍മ ശാസ്ത്രാ ക്ഷേത്രം എന്നാക്കി മാറ്റുന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു. പേര് മാറ്റുന്നതിന് മുന്‍ ദേവസ്വം ബോര്‍ഡ് പ്രമേയം പാസാക്കിയിരുന്നു. എന്നാല്‍, ഇത് സര്‍ക്കാര്‍ അംഗീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ശബരിമലയുടെ പേര് ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം എന്നാക്കി മുന്‍ പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഭരണസമിതി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ നൂറ്റാണ്ടുകളായി ശബരിമല ക്ഷേത്രം ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം എന്ന പേരിലാണ് അറിയപ്പെടുന്നതെന്നും. അതുകൊണ്ടു തന്നെ ആ പേര് മാറ്റിയത് ഉചിതമല്ലെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പദ്മകുമാര്‍ പറഞ്ഞു.
ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രമെന്ന പേരില്‍ കേരളത്തില്‍ നിരവധി ക്ഷേത്രങ്ങളുണ്ടെന്നും, അയ്യപ്പ സ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രയാര്‍ ഗോപാലകൃഷ്ണന് പ്രസിഡന്റായിരുന്ന ഇക്കഴിഞ്ഞ ബോര്‍ഡ് വിജ്ഞാപനമിറക്കിയത്.