05 January, 2018 04:20:38 PM


അതിരമ്പുഴ തിരുനാളിന് 19ന് കൊടിയേറും; പ്രധാന തിരുനാള്‍ 24നും 25നും




കോട്ടയം: അതിരമ്പുഴ ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ സെന്‍റ് മേരീസ് ഫൊറോനാ പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്‍റെ തിരുനാളിന് ജനുവരി 19ന് കൊടിയേറും. രാവിലെ 5.45ന് വിശുദ്ധ കുര്‍ബാനയെ തുടര്‍ന്ന് 7ന് മാര്‍ ജോസഫ് പെരുന്തോട്ടമാണ് തിരുനാളിന് കൊടിയേറ്റുക. 24, 25 തീയതികളിലാണ് പ്രധാന തിരുനാള്‍. 24നാണ് പ്രസിദ്ധമായ നഗരപ്രദക്ഷിണവും വെടിക്കെട്ടും. ഫെബ്രുവരി ഒന്നിനാണ് എട്ടാമിടം. 

ജനുവരി 19 മുതലുള്ള പ്രധാന തിരുനാള്‍ പരിപാടികള്‍ ചുവടെ

ജനുവരി 19 : രാവിലെ 5.45ന് വിശുദ്ധ കുര്‍ബാന, 7ന് കൊടിയേറ്റ്, വി. കുര്‍ബാന, പ്രസംഗം - മാര്‍ ജോസഫ് പെരുന്തോട്ടം. 9.30ന് വചന ശുശ്രൂഷ, ഉച്ചയ്ക്ക് 12ന് വി.ശുദ്ധ കുര്‍ബാന, വൈകിട്ട് 4.30ന് ലദീഞ്ഞ്, നൊവേന, വി.കുര്‍ബാന, പ്രസുദേന്തി വാഴ്ച, പ്രദക്ഷിണം, 5ന് കഴുന്ന് പ്രദക്ഷിണം, 6.30ന് ലദീഞ്ഞ് (കുരിശടിയില്‍) 7ന് ലദീഞ്ഞ് (വലിയ പള്ളിയില്‍).

ജനുവരി 20 : രാവിലെ 5.45ന്  തിരുനാള്‍ കുര്‍ബാന - ഫാ. അജി പുത്തന്‍പുരയ്ക്കല്‍, 7.15ന് തിരുസ്വരൂപം പ്രതിഷ്ഠിക്കല്‍, കഴുന്നു വെഞ്ചരിപ്പ്, ദേശക്കഴുന്ന് വിതരണം, 7.30ന്  പ്രദക്ഷിണം, 9ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, നൊവേന - ഫാ. ആന്റോ ആന്റണി പെരുമ്പള്ളിത്തറ, 11ന് വിശുദ്ധ കുര്‍ബാന - ഫാ. ജോസ് തെക്കേപ്പുറം. വൈകിട്ട് 3ന് വി.കുര്‍ബാന - ഫാ. വിപിന്‍ പഴേപറമ്പില്‍, 5ന് കഴുന്ന് പ്രദക്ഷിണം, 5.30ന് ലദീഞ്ഞ്, നൊവേന, വി.കുര്‍ബാന, പ്രസംഗം - ഫാ. റോജന്‍ നെല്‍പുരയ്ക്കല്‍, 7ന് ലദീഞ്ഞ്.

ജനുവരി 21 : രാവിലെ 5.15ന് വിശുദ്ധ കുര്‍ബാന - ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടില്‍, 5.45ന് തിരുനാള്‍ കുര്‍ബാന - ഫാ. സിറിയക് കോട്ടയില്‍, 7.45ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്,  നൊവേന - ഫാ. ടോംസ് കളപ്പുരയ്ക്കല്‍, 9.45ന് വി. കുര്‍ബാന, പ്രസംഗം 11ന് വി. കുര്‍ബാന, പ്രസംഗം, വൈകിട്ട് 4.15ന് വി. കുര്‍ബാന - ഫാ. ജോസഫ് കടുപ്പില്‍, 5ന് കഴുന്നു പ്രദക്ഷിണം, 6.15ന് ലദീഞ്ഞ്, നൊവേന വി. കുര്‍ബാന - ഫാ. സോജി ചക്കാലയ്ക്കല്‍, 7ന് ലദീഞ്ഞ്.

ജനുവരി 22 : രാവിലെ 5.45ന് തെക്കുംഭാഗത്തിന്റെ തിരുനാള്‍ കുര്‍ബാന - ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, 7.15ന് ആഘോഷമായ വി.കുര്‍ബാന, പ്രസംഗം - ഫാ. ജോര്‍ജ്ജ് വല്ലയില്‍, 11ന് ആഘോഷമായ തിരുനാള്‍ വി.കുര്‍ബാന - ഫാ. അനീഷ് മുണ്ടിയാനിയ്ക്കല്‍, വൈകിട്ട് 3ന് ആഘോഷമായ തിരുനാള്‍ വി.കുര്‍ബാന, പ്രസംഗം - ഫാ. ജോസി മഞ്ചേരിക്കളം, 5ന് കഴുന്നു പ്രദക്ഷിണം, 5.30ന് ലദീഞ്ഞ്, നൊവേന, വി.കുര്‍ബാന, പ്രസംഗം - ഫാ. സോണി ചൂരപ്പുഴ, 7ന് ലദീഞ്ഞ്.

ജനുവരി 23 : രാവിലെ 5.45ന് കിഴക്കും ഭാഗത്തിന്‍റെ തിരുനാള്‍ കുര്‍ബാന - ഫാ.സ്‌കറിയ എതിരേറ്റ്, 7.15ന് വി. കുര്‍ബാന - ഫാ. റോയി തൂമ്പുങ്കല്‍, 11ന് വി.കുര്‍ബാന - തോമസ് ചൂളപ്പറമ്പില്‍. വൈകിട്ട് 3ന് ആഘോഷമായ തിരുനാള്‍ വി.കുര്‍ബാന, പ്രസംഗം - ഫാ. ജോബി അറയ്ക്കപറമ്പില്‍, 5ന് കഴുന്നു പ്രദക്ഷിണം, 5.30ന് ലദീഞ്ഞ്, നൊവേന, വി.കുര്‍ബാന, പ്രസംഗം - ഫാ. ജെറിന്‍ തോട്ടയ്ക്കാട്ടുകാലായില്‍, 7ന് ലദീഞ്ഞ്.

ജനുവരി 24 : രാവിലെ 5.45ന് വി.കുര്‍ബാന - ഫാ. ജെസ്റ്റിന്‍ വഞ്ചിയ്ക്കല്‍, 7.30ന് വി.കുര്‍ബാന, പ്രസംഗം - ഫാ. ജെയിംസ് പാലയ്ക്കല്‍. 9.30ന്  ആഘോഷമായ തിരുനാള്‍ വി.കുര്‍ബാന, പ്രസംഗം - ഫാ. ലല്ലു കൈതാരം. 11ന് ആഘോഷമായ തിരുനാള്‍ വി.കുര്‍ബാന, പ്രസംഗം - ഫാ. ജോസഫ് മണക്കളം, ഉച്ചകഴിഞ്ഞ് 2ന് വി. കുര്‍ബാന - ഫാ. ജോംസി പൂവത്തോലില്‍, വൈകിട്ട് 4.15ന് സമൂഹബലി, 5.30ന് വലിയ പള്ളിയില്‍ നിന്നും നഗരം ചുറ്റിയുള്ള പ്രദക്ഷിണം, 6.15ന് ടൗണ്‍ കപ്പേളയില്‍ ലദീഞ്ഞ്, 6.45ന് വലിയ പള്ളിയില്‍ നിന്നും രണ്ടാമത്തെ പ്രദക്ഷിണം, 8.30ന് സമാപന പ്രാര്‍ത്ഥന, ആശീര്‍വാദം, 9ന് വെടിക്കെട്ട് .

ജനുവരി 25 : രാവിലെ 5.45ന് ആഘോഷമായ വി. കുര്‍ബാന - ഫാ. ജിജോ മണക്കാട്ട്, 7.30ന് ആഘോഷമായ വി. കുര്‍ബാന, 9ന് വി. കുര്‍ബാന - ഫാ. ടോം പുത്തന്‍കളം, 10.30ന് ആഘോഷമായ റാസ - ഫാ. രാജേഷ് മാളിയേക്കല്‍, ഉച്ചകഴിഞ്ഞ് 2ന് വി. കുര്‍ബാന, 3.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, പ്രസംഗം - ഡോ. മാണി പുതിയിടം, 5ന് തിരുനാള്‍ പ്രദക്ഷിണം. 

ജനുവരി 26 : രാവിലെ 5ന് വി. കുര്‍ബാന - ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടില്‍, 5.45ന് വി. കുര്‍ബാന - മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, 7.30ന് ആഘോഷമായ വി. കുര്‍ബാന - ഫാ. ജോസഫ് വേളങ്ങാട്ടുശേരി, 9.15ന്  ആഘോഷമായ തമിഴ് കുര്‍ബാന - മാര്‍ ജോര്‍ജ് രാജേന്ദ്രന്‍, 11.30ന് വി.കുര്‍ബാന - ഫാ. റ്റിന്റോ പുളിഞ്ചുവള്ളില്‍, വൈകിട്ട് 4.30ന് വി. കുര്‍ബാന - ഫാ. ജോസഫ് വാണിയപ്പുര, 6.15ന്  ആഘോഷമായ വി. കുര്‍ബാന, പ്രസംഗം - ഫാ. ജോര്‍ജ് വള്ളിയാംതടം.

ജനുവരി 27 : രാവിലെ 5.45ന് വി.കുര്‍ബാന - ഫാ. സോണി മുണ്ടുനടയ്ക്കല്‍, 7.30ന് വി. കുര്‍ബാന - ഫാ. തോമസ് മുട്ടേല്‍, 11ന് വി.കുര്‍ബാന - ഫാ. അനില്‍ കൊച്ചുമെതിക്കളം, വൈകിട്ട് 5ന് വി. കുര്‍ബാന - ഫാ. സിറിയക് കോട്ടയരുകില്‍, 6.30ന് വി. കുര്‍ബാന  - ഫാ. ജോര്‍ജ് നൂഴായിതടം.

ജനുവരി 28 : രാവിലെ  5.15ന് വി. കുര്‍ബാന - ഫാ. തോമസ് കാഞ്ഞിരത്തുംമൂട്ടില്‍, 5.45ന് വി. കുര്‍ബാന - ഫാ. സിറിയക് കോട്ടയില്‍, 7.45ന് വി. കുര്‍ബാന, 7.45ന് ആഘോഷമായ വി. കുര്‍ബാന - ഫാ. ജോസഫ് പൂവേലില്‍, 9.45ന് വി. കുര്‍ബാന പ്രസംഗം, വൈകിട്ട് 4.15ന് വി. കുര്‍ബാന - ഫാ. ബാബു പുത്തന്‍പുര, 6.15ന് വി. കുര്‍ബാന - ഫാ. ജിബിന്‍ കേഴപ്ലാക്കല്‍.

ജനുവരി 29 : രാവിലെ 5.45ന് വി.കുര്‍ബാന - ഫാ. ജോസ് വരിക്കപ്പള്ളി, 7.30ന് വി. കുര്‍ബാന - ഫാ. ബിജു കണ്ണാടിപ്പാറ, 11ന് വി. കുര്‍ബാന - ഫാ.പ്രിന്‍സ്, വൈകിട്ട് 5ന് ലദീഞ്ഞ്, നൊവേന, വി. കുര്‍ബാന, പ്രസംഗം - ഫാ. ജിനോ മണ്ണുമഠം, 6.30ന് വി. കുര്‍ബാന - ഫാ. ആന്റണി പോരൂക്കര.

ജനുവരി 30 : രാവിലെ 5.45ന് വി. കുര്‍ബാന - ഫാ. ടോണി മണിയഞ്ചിറ, 7.30ന് വി. കുര്‍ബാന, പ്രസംഗം, ലദീഞ്ഞ്, നൊവേന - ഫാ. ഫിലിപ്‌സ് വടക്കേക്കളം, 11ന് വി. കുര്‍ബാന, നൊവേന - ഫാ. തോമസ് കമ്പിയില്‍, വൈകിട്ട് 5ന് ലദീഞ്ഞ്, നൊവേന, വി. കുര്‍ബാന, പ്രസംഗം - ഫാ. മാത്യു അഞ്ചില്‍, 6.30ന് വി. കുര്‍ബാന - ഫാ. അലോഷ്യസ്  വല്ലാത്തറ.

ജനുവരി 31 : രാവിലെ 5.45ന്  വി. കുര്‍ബാന - ഫാ. ജോസഫ് തൂമ്പുങ്കല്‍, 7.30ന് വി. കുര്‍ബാന പ്രസംഗം, ലദീഞ്ഞ്, നൊവേന - ഫാ. ജെയിംസ് പി. കുന്നത്ത്, 11ന് വി. കുര്‍ബാന നൊവേന - ഫാ. ജിജോ മണക്കാട്ട്, വൈകിട്ട് 5ന് ലദീഞ്ഞ്, നൊവേന, വി. കുര്‍ബാന, പ്രസംഗം - ഫാ. ആന്റണി തട്ടാശ്ശേരി, 6.30ന് വി. കുര്‍ബാന - ഫാ. ഡൊമിനിക് മുണ്ടാട്ട്.

ഫെബ്രുവരി 1 (എട്ടാമിടം) : രാവിലെ 5.45ന് വി. കുര്‍ബാന - ഫാ. തോമസ് പാടിയത്ത്, 7.30ന് വി. കുര്‍ബാന - ഫാ. ജോര്‍ജ് പുളിങ്ങാപ്പള്ളി, 9ന് ആഘോഷമായ കുര്‍ബാന - ഫാ. സോണി മണക്കാട്ട്, 11ന് സുറിയാനി വി. കുര്‍ബാന - പാ. തോമസ് കാഞ്ഞിരത്തുംമൂട്ടില്‍, ഉച്ചകഴിഞ്ഞ് 2ന് വി. കുര്‍ബാന - ഫാ.സണ്ണി പടിഞ്ഞാറേവാരിക്കാട്ട്, വൈകിട്ട് 4ന് വി. കുര്‍ബാന - ഫാ. ടിജോ കക്കുഴി, 5.30ന് ആഘോഷമായ തിരുനാള്‍ കുര്‍ബാന, ലദീഞ്ഞ്, നൊവേന, പ്രസംഗം - ഫാ. ജേക്കബ് നടുവിലേക്കളം, പ്രദക്ഷിണം. 7.30ന് വി. സെബസ്ത്യാനോസിന്റെ തിരുസ്വരൂപം പുന:പ്രതിഷ്ഠിക്കല്‍ 8ന് ആകാശ വിസ്മയം


Share this News Now:
  • Google+
Like(s): 347