07 January, 2018 10:26:02 PM
ശബരിമല വനത്തില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘം പിടിയിൽ
ശബരിമല: വനത്തില്‍ അതിക്രമിച്ച് കയറി ചീട്ടുകളിച്ചതിന് സന്നിധാനം പോലീസ് ഏഴംഗസംഘത്തെ പിടികൂടി. ഇവരില്‍ നിന്നും 25,000 രൂപയും 4 മൊബൈല്‍ ഫോണും കണ്ടെടുത്തു. അഞ്ചു തമിഴ്നാട് സ്വദേശികളും രണ്ട് മലയാളികളുമാണ് സംഘത്തിലുണ്ടായിരുന്നത്. പ്രതികളെ 8 ന് റാന്നി കോടതിയില്‍ ഹാജരാക്കുമെന്ന് എസ്.എച്ച്.ഒ. ബി വിനോദ്കുമാര്‍ അറിയിച്ചു.
സ്പെഷ്യല്‍ ബ്രാഞ്ച് ഷാഡോ പോലീസ് സംയുക്ത പരിശോധനയിലാണ് അതിക്രമിച്ച് കയറിയവരെ കണ്ടെത്തിയത്. ബോഡിനായ്ക്കന്നൂര്‍ പെരിയ ആണ്ടവര്‍ ഗൂഡല്ലൂര്‍ ചന്ദ്രന്, തിരുവന്തപുരത്ത് നിന്നുള്ള സതീശന്, തേനിയില്‍ നിന്നുള്ള ഭൈരവസ്വാമി, സെല്‍വം പെരുമാള്‍, ബാലരാമപുരം ബിനു എന്നിവരാണ് പിടിയിലായത്.