Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

08 January, 2018 09:26:25 PM


ശബരിമലയില്‍ റവന്യു സ്‌ക്വാഡ് 2,10,500 രൂപ പിഴ ചുമത്തി

ശബരിമല: ശബരിമല സന്നിധാനത്തില്‍ ഡ്യൂട്ടി മജിസ്‌ട്രേറ്റ്, എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് എന്നിവരുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ഇതുവരെ വിവിധ കേസുകളിലായി 2,10,500 രൂപ പിഴയീടാക്കി. ഹോട്ടലുകള്‍, കടകള്‍, സ്റ്റാളുകള്‍ എന്നിവ ദിവസവും പരിശോിധിക്കുന്നുണ്ട്. റവന്യൂ, ഹെല്‍ത്ത്, അളവുതൂക്കം, സിവില്‍സപ്ലൈയ്‌സ് ഉദ്യോഗസ്ഥരടങ്ങിയ സ്‌ക്വാഡാണ് പരിശോധന നടത്തുന്നത്. സന്നിധാനത്ത് 300 ശുചീകരണ തൊഴിലാളികള്‍ സദാ ശുചീകരണജോലി ചെയ്യുന്നുണ്ട്. ഒന്‍പത് സെക്ഷനുകളിലായി ശുചീകരണ ജോലിയ്ക്ക് സൂപ്രവൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. ജനുവരി 21 വരെ ശുചീകരണം തുടരുമെന്നും അധികൃതര്‍ അറിയിച്ചു.

മലകയറ്റ അസ്വസ്ഥതകള്‍ക്ക് ആയ്യൂര്‍വേദ അക്വപഞ്ചര്‍


ശബരിമല: മലകയറ്റത്തില്‍ സാധാരണയായി ഉണ്ടാകുന്ന ശ്വാസതടസം, സന്ധിവേദന, ഉറക്കമില്ലായ്മ എന്നിവയ്ക്ക് വളരെയേറെ ആശ്വാസം നല്‍കുന്ന ആയ്യുര്‍വേദ അക്വപഞ്ചര്‍ ചികിത്സ വളരെ ആശ്വാസകരമെന്ന് ചികിത്സ തേടിയെത്തിയ നിരവധിപേര്‍ സാക്ഷ്യപ്പെടുത്തി. സന്നിധാനം ആയ്യൂര്‍വേദ ഡിസ്‌പെന്‍സറിയിലാണ് സംവിധാനം ഒരുകികിയിട്ടുള്ളത്. ആയ്യൂര്‍വേദ അക്വപഞ്ചറില്‍ സംസ്ഥാനത്തിന് പുറുത്തുനിന്ന് വിദഗ്ധ പരിശീലനം ലഭിച്ച ഡോ. എം മനോജ്, ഡോ. രാജേഷ് എന്നിവരാണ് അക്വപഞ്ചര്‍ ചികിത്സയ്ക്ക് നേതൃത്വം നല്‍കുന്നത്. കുളനട  സര്‍ക്കാര്‍ ആയ്യൂര്‍വേദ ഡിസ്‌പെന്‍സറിയിലെ മെഡിക്കല്‍ ഓഫീസറാണ് ഡോ. എം മനോജ്, എറണാകുളം സര്‍ക്കാര്‍ ആയ്യൂര്‍വേദ ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസറാണ് ഡോ. എസ് രാജേഷ്. 262 പേര്‍ ഇവിടെ  ഇതിനോടകം ചികിത്സ തേടി. സ്‌പോര്‍ട്‌സ് മെഡിസിന്‍ റിസര്‍ച്ച് സെന്റര്‍ എറണാകുളം, തൊടുപുഴ, പാലക്കാട് എന്നിവിടങ്ങളില്‍ ചികിത്സ നല്‍കിവരുന്നുണ്ട്. 



Share this News Now:
  • Google+
Like(s): 44