09 January, 2018 09:57:14 PM


പന്തളം കൊട്ടാരം: പിതൃസ്ഥാനീയരുടെ ആദരവ് നല്‍കുമെന്ന് ദേവസ്വം പ്രസിഡന്‍റ്ശബരിമല: പന്തളം കൊട്ടാരത്തിന്‍റെ പ്രാമുഖ്യത്തിന് കുറവുവരുത്താന്‍ ദേവസ്വം ബോര്‍ഡ് അനുവദിക്കില്ല. പിതൃസ്ഥാനീയരെന്ന നിലയില്‍ ആദരവ് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാര്‍ പറഞ്ഞു. സന്നിധാനം കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന അവലോകനയോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മകരവിളക്ക് മഹോല്‍സവത്തിന് ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്. ജനുവരി 12ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തിരുവാഭരണ ഘോഷയാത്ര പന്തളം കൊട്ടാരത്തില്‍ നിന്നാരംഭിക്കും. 83 കിലോമീറ്റര്‍ വരുന്ന തിരുവാഭരണപാത നവീകരിക്കാന്‍ ബോര്‍ഡ് മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി പ്രവര്‍ത്തനം ഉടന്‍ ആരംഭിക്കും. എട്ട് കിലോമീറ്റര്‍ ദൂരത്തില്‍ വിശ്രമകേന്ദ്രമെന്ന നിരക്കില്‍ പത്തെണ്ണം പാതയിലുണ്ടാകും. രണ്ട് കിലോമീറ്റര്‍ പാത വനാതിര്‍ത്തിയിലുള്ളത് നവീകരിക്കുന്നതിന് കേന്ദ്ര വനംവകുപ്പിന് അപേക്ഷ നല്‍കും. 

മകരവിളക്ക് ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലങ്ങളില്‍ സുരക്ഷാസൗകര്യം പോലീസും വനംവകുപ്പും ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ ലൈറ്റ്, ബാരിക്കേഡ് എന്നിവ സ്ഥാപിക്കുന്ന പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ശബരിമലയിലെ സ്ഥിതിഗതികള്‍ മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും ദിവസേന വിലയിരുത്താറുണ്ടെന്നും പ്രസിഡന്റ് പറഞ്ഞു. 

ബോര്‍ഡ് അംഗം കെ രാഘവന്‍, ഡ്യൂട്ടി മജിസ്ട്രേറ്റ് എസ് സന്തോഷ്‌കുമാര്‍, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫീസര്‍ വി എന്‍ ചന്ദ്രശേഖരന്‍, ആര്‍.എ.എഫ്. ഡപ്യൂട്ടി കമാന്‍ഡന്റ് ജി ദിനേശ്, എന്‍.ഡി.ആര്‍.എഫ്. ഡപ്യൂട്ടി കമാന്‍ഡന്റ് ജി വിജയന്‍, ഫെസ്റ്റിവല്‍ കണ്‍ട്രോളര്‍ കെ എസ് വിനോദ്, പി.ആര്‍.ഒ. മുരളി കോട്ടയ്ക്കകം വിവിധ വകുപ്പുകളിലെ ഉന്നതോദ്യസ്ഥര്‍ തുടങ്ങിയവര്‍ അവലോകന യോഗത്തില്‍ സംബന്ധിച്ചു. ജനുവരി 13ന് രാവിലെ പത്തിന് അടുത്ത അവലോകനയോഗം ചേരുമെന്ന് പ്രസിഡന്റ് പറഞ്ഞു.


അനധികൃത കച്ചവടം: ഡ്യൂട്ടി മജിസ്‌ട്രേറ്റിന്‍റെ നേതൃത്വത്തില്‍ സ്‌ക്വാഡ് പിടിച്ചു

ശബരിമല: 108 പടി പോലീസ് വയര്‍ലെസ് കണ്‍ട്രോള്‍ റൂമിന് പുറകിലുള്ള സൗജന്യ ശൗചാലയപരിസരത്ത് വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ശുദ്ധിയില്ലാത്ത വെള്ളത്തില്‍ ചക്കരകാപ്പിയുണ്ടാക്കി വിറ്റവരെ ഡ്യൂട്ടി മജിസ്‌ട്രേറ്റിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് പിടികൂടി പോലീസിനെ ഏല്‍പ്പിച്ചു. 

ഹരിപ്പാട് പല്ലനതറയില്‍ വീട്ടില്‍ സഹീര്‍, പുതുക്കേരി വടക്കതില്‍ റഷീദ് ദാലി, മുട്ടം പറത്തറയില്‍ ശിവന്‍, കുറത്തറയില്‍ റെജി, കൃഷ്ണാലയം സാബു എന്നിവരെ സ്‌ക്വാഡ് പിടികൂടി പോലീസിന് കൈമാറി. നടപ്പന്തലിലും മാളികപ്പുറത്തും അനധികൃത കാപ്പിക്കച്ചവടം നടത്തിയതിന് തേനിയില്‍ നിന്നുള്ള മുരുകന്‍, രമേഷ്, കട്ടപ്പന സ്വദേശി എം ആര്‍ രാജീവ്, ഇടുക്കിയില്‍ നിന്നുള്ള സജി എന്നിവരേയും പിടികൂടി.  

പാത്രങ്ങള്‍ക്ക് അമിതവില ഈടാക്കിയതിനും, മൊബൈല്‍ ചാര്‍ജ് ചെയ്യുന്നതിനും വിരിവെയ്ക്കുന്നതിനും അനുവദിച്ച നിരക്കില്‍ കൂടുതല്‍ വാങ്ങിയവരേയും പിടികൂടി പിഴയീടാക്കി. കാനനപാതയില്‍ ഭക്ഷണം പാകം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവരെ റെയ്ഡ് നടത്തി ഉടന്‍ പിടികൂടുമെന്നും ഡ്യൂട്ടി മജിസ്‌ട്രേറ്റ് എസ് സന്തോഷ്‌കുമാര്‍ പറഞ്ഞു. 

ജൂനിയര്‍ സൂപ്രണ്ട് കെ എസ് സന്തോഷ്‌കുമാര്‍, ലീഗല്‍ മെട്രോളജി ഇന്‍സ്‌പെക്ടര്‍ ടി ജി ജവഹര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വി കെ പ്രേമന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ എം പി സജി, വില്ലേജ് ഓഫീസര്‍ കെ രമേശന്‍, വില്ലേജ് അസിസ്റ്റന്റ് രവികൃഷ്ണന്‍, സാനിട്ടേഷന്‍ സൂപ്പര്‍വൈസര്‍മാരായ വി അജിത്കുമാര്‍, ഗംഗാസെന്‍, ബി സുനില്‍ എന്നിവര്‍ സ്‌ക്വാഡിലുണ്ടായിരുന്നു. 

മകരവിളക്ക്: പോലീസിന്‍റെ 1757 അംഗ എഫ്‌ടേണ്‍ ചുമതലയേറ്റു.

ശബരിമല: മകരവിളക്ക് സുരക്ഷയ്ക്കുള്ള പോലീസിന്റെ (എഫ് ബാച്ച് )ആറാമത്തെ ടേണ്‍ ചുമതലയേറ്റു. 18 ഡി.വൈ.എസ്.പി, 38 സി.ഐ, 126 എസ്.ഐ. എന്നിവരുടെ നേതൃത്വത്തില്‍ 1575 പോലീസുകാരാണ് ചുമതലയേറ്റത്. ഡി.വൈ.എസ്.പിമാരുടെ നേതൃത്വത്തില്‍ കൊടിമരം-135, സോപാനം-126, പതിനെട്ടാപടി-102, വടക്കേനട-95, മാളികപ്പുറം-100, നടപ്പന്തല്‍-150, യൂടേണ്‍-87, സ്വാമിഅയ്യപ്പന്‍ റോഡ്-55, ശരംകുത്തി-69, ക്യൂ കോംപ്ലക്‌സ്-150, മരക്കൂട്ടം-72, ശബരിപീഠം-24, പാണ്ടിത്താവളം-133 എന്നീ കേന്ദ്രങ്ങളിലാണ് പോലീസിനെ വിന്യസിപ്പിച്ചിട്ടുള്ളത്. മണ്ഡല മഹോത്സവകാലത്ത് 7000 ഓളം പോലീസുകാര്‍ സുരക്ഷാജോലികള്‍ അഞ്ച് ടേണായി പൂര്‍ത്തിയാക്കിയെന്നും അനിഷ്ടസംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും അസിസ്റ്റന്റ് സ്‌പെഷ്യല്‍ ഓഫീസര്‍ എ.സി.പി. എം രമേഷ്‌കുമാര്‍ പറഞ്ഞു. സന്നിധാനം പോലീസ് കണ്‍ട്രോളര്‍ ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് സുരക്ഷ. മകരവിളക്ക് ദിവസം സ്‌പെഷ്യല്‍ ടീം തിരക്കിനനുസരിച്ച് വിന്യസിക്കാന്‍ ഡി.വൈ.എസ്.പി, എ.സി.പി, ടെയ്‌നിമാരെ സജ്ജമാക്കിയിട്ടുണ്ടെന്നും എ.എസ്.ഒ. അറിയിച്ചു. 
Share this News Now:
  • Google+
Like(s): 565