10 January, 2018 03:27:17 PM


ആര്‍ത്തവകാല ശുചിത്വം: സാനിട്ടറി പാഡുകളില്‍ പ്രധാനമന്ത്രിക്ക് സന്ദേശം




ഭോപ്പാല്‍: ആര്‍ത്തവകാല ശുചിത്വത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാന്‍ മധ്യപ്രദേശിലെ ഒരു കൂട്ടം സാമൂഹിക പ്രവര്‍ത്തകര്‍ കണ്ടെത്തിയ വഴി ഏറെ ചര്‍ച്ചയായിരിക്കുകയാണ്. പ്രധാനമന്ത്രിക്കുള്ള സന്ദേശം സ്ത്രീകളെ കൊണ്ട് നാപ്കിനുകളില്‍ എഴുതിച്ചുകൊണ്ടുള്ള ഈ പ്രത്യേക ക്യാമ്പയിനിലൂടെ ലക്ഷ്യം വയ്ക്കുന്നത് അദ്ദേഹത്തെ ബോധവല്‍ക്കരിന്നതിലുപരി സാനിട്ടറി നാപ്കിനുകളെ ജി എസ് ടിയില്‍നിന്ന് ഒഴിവാക്കുക എന്നതാണ്.


സാനിട്ടറി നാപ്കിനുകള്‍ക്ക് 12 ശതമാനം ജി എസ് ടി ഏര്‍പ്പെടുത്തിയതിലുള്ള പ്രതിഷേധം അറിയിക്കുന്ന ക്യാമ്പയിന് പിന്നില്‍ മധ്യപ്രദേശിലെ ഗ്വാളിയോറില്‍നിന്നുള്ള സമൂഹിക പ്രവര്‍ത്തകരാണ്. ഇത്തരത്തില്‍ കുറിപ്പുകള്‍ എഴുതിയ ആയിരം നാപ്കിനുകള്‍ പ്രധാനമന്ത്രിക്ക് അയച്ചുകൊടുക്കും. സാനിട്ടറി നാപ്കിനുകള്‍ സൗജന്യമായി ലഭ്യമാക്കണമെന്ന ആവശ്യവും ക്യാമ്പയിന്‍ ഉയര്‍ത്തുന്നുണ്ട്. ജനുവരി നാലിന് ആരംഭിച്ച ക്യാമ്പയിന് സാമൂഹികമാധ്യമങ്ങളില്‍ വന്‍പിന്തുണയാണ് ലഭിക്കുന്നത്. 


സബ്‌സിഡി നല്‍കേണ്ടതിനു പകരം ആഡംബര ഇനത്തിന്‍റെ കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതിനാലാണ് ഞങ്ങള്‍ ഈ ക്യാമ്പയിന്‍ ആരംഭിച്ചിരിക്കുന്നത്. മാര്‍ച്ച് മൂന്നോടെ ആയിരം നാപ്കിനുകള്‍ പ്രധാനമന്ത്രിക്ക് അയക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ക്യാമ്പയിന്‍ അംഗം ഹരിമോഹന്‍ വാര്‍ത്താ ഏജന്‍സിയായ എ എന്‍ ഐയോട് പറഞ്ഞു.


#MadhyaPradesh: A group of social workers in Gwalior start a campaign encouraging women to write down their views on menstrual hygiene on sanitary napkins to mark their protest against it being placed under 12% GST. pic.twitter.com/1SKIFiuErP
— ANI (@ANI) January 9, 2018


Share this News Now:
  • Google+
Like(s): 416