Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: മ​ല​യാ​ളി ജ​വാ​ന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

11 January, 2018 11:05:46 AM


ശബരിമലയില്‍ വ്യാജ ബോംബ് ഭീഷണി; മകനെ കുടുക്കാന്‍ പിതാവ്​ ചെയ്തതാണെന്ന് പൊലീസ്



ശബരിമല: സന്നിധാനത്തെ വ്യാജ ബോംബ് ഭീഷണി മകനെ കുടുക്കാന്‍ വേണ്ടി പിതാവ് ചെയ്തതാണെന്ന് പൊലീസ് . സംഭവത്തില്‍ കര്‍ണാടക ഹൊസൂര്‍ സ്വദേശി തിമ്മരാജിനെ​ (23) പൊലീസ്​ സന്നിധാനത്തുനിന്ന്​ കസ്​റ്റഡിയിലെടുത്തു. ഫോണ്‍ വിളിയുമായി ഇയാള്‍ക്ക് ബന്ധമില്ലെന്നും കുടുംബവഴക്കിനെത്തുടര്‍ന്ന് മകനെ കുടുക്കാന്‍ ഇദ്ദേഹത്തിന്‍റെ പിതാവ്​ ബംഗളൂരു സിറ്റിയില്‍ താമസിക്കുന്ന ഉമാശങ്കറാണ് ഫോണ്‍ വിളിച്ചതെന്നും പൊലീസ് പറഞ്ഞു. ഉമാശങ്കറെ ബംഗളൂരു പൊലീസ് കസ്​റ്റഡിയിലെടുത്തതായാണ് സൂചന. 

ചൊവ്വാഴ്ച രാത്രി 8.30നാണ് പമ്പ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് സന്നിധാനത്ത് ബോംബുപൊട്ടുമെന്ന ഫോണ്‍ എത്തിയത്. വിളിക്കുന്നയാളി​ന്‍റെ നമ്പര്‍ ചോദിച്ചപ്പോള്‍ ഒരു നമ്പര്‍ നല്‍കി. സൈബര്‍ സെല്‍ നടത്തിയ പരിശോധനയില്‍ നമ്പറി​ന്‍റെ ഉടമ ഹൊസൂര്‍ സ്വദേശി തിമ്മരാജാണെന്നും സന്നിധാനം പരിധിയില്‍ ഉള്ളതായും പൊലീസ് കണ്ടെത്തി. ഇതോടെ പൊലീസ് കൂടുതല്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഫോണ്‍ നമ്പറിന്‍റെ അടിസ്ഥാനത്തില്‍ ​േഫസ് ബുക്കില്‍നിന്ന് തിമ്മരാജിന്‍റെ ഫോട്ടോയെടുത്തു. ഇതുപയോഗിച്ച്‌ പൊലീസ് സന്നിധാനത്തും പരിസരത്തും തിരച്ചില്‍ നടത്തി. മാളികപ്പുറത്തിനു പിന്നിലെ കെട്ടിടത്തില്‍നിന്ന് പുലര്‍ച്ച തിമ്മരാജിനെ പിടികൂടുകയായിരുന്നു. 

ചോദ്യം ചെയ്യലില്‍ ഫോണ്‍ ചെയ്തിട്ടില്ലെന്ന് ഇയാള്‍ പറഞ്ഞു. തുടര്‍ന്ന് പമ്പ കണ്‍ട്രോള്‍ റൂമിലെ കോള്‍ രജിസ്​റ്റര്‍ പരിശോധിച്ച്‌ ഭീഷണി വന്ന ഫോണ്‍ നമ്പര്‍ കണ്ടെത്തി. തിമ്മരാജിനെ കാണിച്ചപ്പോള്‍ പിതാവ്​ ഉമാശങ്കറി​ന്‍റെ നമ്പറാണെന്ന് വെളിപ്പെടുത്തി. പിതാവ്​ വേറെ വിവാഹം കഴിച്ച്‌ ബംഗളൂരുവിലാണെന്നും പിണക്കമാണെന്നും തിമ്മരാജ് പറഞ്ഞു. തിമ്മരാജിനെ കുടുക്കാന്‍ ഉമാശങ്കര്‍ നടത്തിയ നീക്കമാണ് വ്യാജ ബോംബ് ഭീഷണിയെന്നാണ് പൊലീസ് കരുതുന്നത്. തിമ്മരാജിനെ പമ്പ പൊലീസിന് കൈമാറി.



Share this News Now:
  • Google+
Like(s): 43