11 January, 2018 11:49:48 AM


മരട് ഗവ.ഐടി ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടർ

കൊച്ചി: നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ.ഐടി ഐയില്‍ വെല്‍ഡര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്ര്ക്ടറുടെ ഒരു ഒഴിവുണ്ട്. മെക്കാനിക്കല്‍ / പ്രൊഡക്ഷന്‍ എന്‍ജിനീയറിങ് ഡിഗ്രി, ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അല്ലെങ്കില്‍ മെക്കാനിക്കല്‍ ഡിപ്ലോമയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം അല്ലെങ്കില്‍ വെല്‍ഡര്‍ ട്രേഡില്‍ നാഷനല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് നേടിയ ശേഷം മൂന്നു വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഥവാ എന്‍.സി.സി.യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ഈ മാസം 12ന് രാവിലെ 10.30ന് നെട്ടൂരില്‍ പ്രവര്‍ത്തിക്കുന്ന മരട് ഗവ.ഐ.ടി.ഐ ഓഫിസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0484 2700142.



Share this News Now:
  • Google+
Like(s): 172