Breaking News
പേരാവൂരിനടുത്ത് നെടുംപൊയിലില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നു... വൈക്കം മുറിഞ്ഞപുഴയില്‍ മത്സ്യ തൊഴിലാളികളുടെ വലയില്‍ മൃതദേഹം... കാശ്മീരിൽ പാക് വെടിവയ്പ്: ബിഎസ്എഫ് ജവാന് വീരമൃത്യു... ജി​എ​സ്ടി​യി​ൽ വീ​ണ്ടും ഇ​ള​വ്... കാസർഗോട്ട് വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ... ശ്രീജിവിന്‍റെ കസ്റ്റഡി മരണം സിബിഐ അന്വേഷിക്കും... ദേശീയ ബോക്സിംഗ് താരത്തിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് മൂന്ന് പേർ പിടിയിൽ... ഗോ​വ​യി​ൽ ഇ​ന്ന് ടൂ​റി​സ്റ്റ് ടാ​ക്സി ഡ്രൈ​വ​ർ​മാ​രു​ടെ പ​ണി​മു​ട​ക്ക്... സിം​ബാ​ബ്‌​വേ പ്ര​തി​പ​ക്ഷ നേ​താ​വും ഭാര്യയും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ മ​രി​ച്ചു...

11 January, 2018 12:03:02 PM


ഓഖി ഫണ്ട് വിനിയോഗിച്ചത് താന്‍ പറഞ്ഞിട്ടാണെന്ന് മുന്‍ ചീഫ് സെക്രട്ടറി



തിരുവനന്തപുരം: ആകാശയാത്രയുമായി ബന്ധപ്പെട്ട വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പൂര്‍ണ്ണപിന്തുണയുമായി മുന്‍ ചീഫ് സെക്രട്ടറി കെ.എം.എബ്രഹാം. ഓഖി ദുരന്തനിവാരണ ഫണ്ട് മുഖ്യമന്ത്രിയുടെ യാത്രക്കായി ഉപയോഗിച്ചതില്‍ ഒരു തെറ്റുമില്ലെന്ന അദ്ദേഹം ന്യായീകരിച്ചു. ദുരിതാശ്വാസ ഫണ്ട് ഉപയോഗിച്ച്‌ മുന്‍പും ഇത്തരം യാത്രകള്‍ക്ക് നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.


താന്‍ പറഞ്ഞിട്ടാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് റവന്യൂ സെക്രട്ടറി ഉത്തരവിട്ടത്. ദുരിതാശ്വാസ ഫണ്ടിലെ 10 ശതമാനം സംസ്ഥാന വിഹിതമാണ്. ഇത്തരം ഫണ്ട് ഉപയോഗത്തെ സിഎജി ഇതുവരെ എതിര്‍ത്തിട്ടില്ല. മുഖ്യമന്ത്രി വന്നതുകൊണ്ടാണ് അടിയന്തര കേന്ദ്രസഹായം കിട്ടിയതെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നവരുടെ ലക്ഷ്യമെന്താണെന്ന് അറിയില്ലെന്നും കെ എം എബ്രഹാം കൂട്ടിച്ചേര്‍ത്തു.



Share this News Now:
  • Google+
Like(s): 43