Breaking News
പെ​രു​മ്പാവൂരില്‍ കാ​റും ബ​സും കൂ​ട്ടി​യി​ടി​ച്ച് ആറ് പേ​ർ മ​രി​ച്ചു... കോട്ടയത്ത് വീട്ടിലേയ്ക്ക് നീന്തിപ്പോയ ഗൃഹനാഥൻ കുഴഞ്ഞുവീണ് മരിച്ചു... കോട്ടയം ജില്ലയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ഭാഗിക അവധി... പമ്പാ നദിയുടെ തീരത്തു താമസിക്കുന്നവര്‍ക്കും ശബരിമല തീര്‍ഥാടകര്‍ക്കും ജാഗ്രതാ നിര്‍ദ്ദേശം... മാതൃഭൂമി ചീഫ് റിപ്പോര്‍ട്ടര്‍ എന്‍.എസ് ബിജുരാജ് അന്തരിച്ചു... സംസ്ഥാനത്ത് ലോറി ഉടമകള്‍ ഈ മാസം 20 മുതല്‍ സമരത്തിലേക്ക്... കനത്ത മഴയെ തുടർന്ന് കോട്ടയം വഴിയുള്ള പത്ത് ട്രെയിനുകൾ ബുധനാഴ്ച റദ്ദാക്കി... കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബുധനാഴ്ച അവധി... എറണാകുളം, ആലപ്പുഴ ജില്ലകളില്‍ ഭാഗിക അവധി... കോട്ടയം റൂട്ടില്‍ ട്രയിന്‍ ഗതാഗതത്തിന് നിയന്ത്രണം... എം.സി.റോഡില്‍ പട്ടിത്താനത്ത് കാറുകള്‍ കൂട്ടിയിടിച്ച് 7 പേര്‍ക്ക് പരിക്ക്...

11 January, 2018 05:41:42 PM


കുറ്റിപ്പുറം പാലത്തിനു താഴെ ചാക്കിൽ കെട്ടിയ നിലയിൽ 445 വെടിയുണ്ടകള്‍



മലപ്പുറം: കുറ്റിപ്പുറം പാലത്തിന് താഴെ ചാക്കില്‍ കെട്ടിയ നിലയില്‍ 445  വെടിയുണ്ടകള്‍ കണ്ടെത്തി. സ്‌പെഷ്യല്‍ സ്‌ക്വാഡ് പുഴയില്‍ നടത്തിയ പരിശോധനയിലാണ് വന്‍ തോതില്‍ വെടിയുണ്ടകള്‍ കണ്ടെത്തിയിരിക്കുന്നത്. ദിവസങ്ങള്‍ക്ക് മുന്‍പ് ഇവിടെ നിന്നും അഞ്ചോളം കുഴിബോംബുകള്‍ കണ്ടെത്തിയിരുന്നു. പുഴയില്‍ നിന്നും കണ്ടെത്തിയ കുഴിബോംബുകള്‍ അതിര്‍ത്തി സൈന്യം ഉപയോഗിക്കുന്നതാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇതിന്റെ അന്വേഷണം തൃശ്ശൂര്‍ റേഞ്ച് ഐജി ആര്‍ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പുരോഗമിക്കുന്നതിനിടയിലാണ് ഇവിടെ നിന്നും വെടിയുണ്ടകളും ലഭിച്ചിരിക്കുന്നത്. വെടിയുണ്ടകള്‍ കുറ്റിപ്പുറം സ്റ്റേഷനിലേക്ക് താല്‍ക്കാലികമായി മാറ്റിയിട്ടുണ്ട്



Share this News Now:
  • Google+
Like(s): 163